News - 2025

കിഴക്കൻ തിമോറില്‍ ആദ്യത്തെ കത്തോലിക്ക സർവ്വകലാശാല ഒരുങ്ങുന്നു

പ്രവാചകശബ്ദം 24-07-2021 - Saturday

ഡിലി: ഏഷ്യയിൽ ഫിലിപ്പീൻസിനുശേഷം കത്തോലിക്ക ഭൂരിപക്ഷമുള്ള രണ്ടാമത്തെ രാജ്യമായ കിഴക്കൻ തിമോറില്‍ ആദ്യമായി കത്തോലിക്ക സർവ്വകലാശാല ആരംഭിക്കാനുള്ള നടപടികൾക്കു ആരംഭം. ഇത് സർക്കാർ അംഗീകൃത കത്തോലിക്കാ സർവ്വകലാശാലകൾ നിലവിലില്ലാത്ത കിഴക്കൻ തിമോറിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ ഉണര്‍വ് പകരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈ 16ന് ഡിലി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് വിർജീലിയോ ദോ കാർമോ ദാ സിൽവ തങ്ങളുടെ അതിരൂപതയിലെ കത്തോലിക്ക സ്ഥാപനത്തെ, സർക്കാർ അംഗീകൃത സർവ്വകലാശാലയാക്കാനുള്ള അപേക്ഷ, ഉന്നതവിദ്യാഭ്യാസത്തിനും, ശാസ്ത്ര, സാംസ്‌കാരിക കാര്യങ്ങൾക്കുമുള്ള മന്ത്രാലയത്തിൽ നൽകിയിരുന്നു. ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും, അതിരൂപത മുഴുവൻ ഇതിനായി കാത്തിരിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് ദാ സിൽവ പറഞ്ഞു.

മുൻമെത്രാന്മാർ ഏതാണ്ട് പതിറ്റാണ്ടുകളായി തുടങ്ങിവച്ച പരിശ്രമഫലമായാണ്, നിലവിൽ ഇങ്ങനെ ഒരു സ്ഥാപനം ഫലപ്രദമായി നടത്തിക്കൊണ്ടുപോകാൻ രൂപതയെ സഹായിക്കുന്നത്. സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, മാനവികത എന്നിവ ഉൾക്കൊള്ളുന്ന സൗകര്യങ്ങളാണ് ഈ വർഷം ഉണ്ടാകുക എന്നും, വരും വർഷങ്ങളിൽ കാർഷിക, വൈദ്യശാസ്ത്ര മേഖലകളിൽ പഠനസൗകര്യം ഒരുക്കുമെന്ന് അതിരൂപതാധ്യക്ഷൻ വിശദീകരിച്ചു. സർവകലാശാലയായി നിലവിലെ വിദ്യാഭ്യാസ സ്ഥാപനത്തെ പ്രഖ്യാപിക്കാൻ മൂന്നുമുതൽ ആറുമാസം വരെ സമയമെടുത്തേക്കാമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കുവേണ്ടിയുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ നല്‍കുന്ന വിശദീകരണം.

1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ കീഴിലായിരുന്ന കിഴക്കൻ തിമോറില്‍ ഏകദേശം പതിമൂന്നര ലക്ഷത്തോളം (13,40,513) പേര്‍ മാത്രമാണ്. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 676