News - 2025
സിറിയയില്‍ സ്ത്രീകളും കുട്ടികളും ചവറ്റുകൊട്ടയിൽ ഭക്ഷണം തെരയുന്ന അതിദയനീയമായ അവസ്ഥ: വെളിപ്പെടുത്തലുമായി കത്തോലിക്ക സന്യാസിനി
പ്രവാചകശബ്ദം 26-07-2021 - Monday
ഡമാസ്ക്കസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷണ ദൗർലഭ്യം നേരിടുന്ന പശ്ചിമേഷ്യൻ രാജ്യമായ സിറിയയിൽ നിന്ന് കരളലിയിക്കുന്ന കാഴ്ചകളുടെ വിവരണവുമായി ഡമാസ്കസിൽ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ ആനി ഡെമേർജിയൻ. വിശപ്പടക്കാൻ വേണ്ടി ചവറ്റുകൊട്ടയിൽ ഭക്ഷണം കണ്ടെത്തേണ്ട അവസ്ഥയിലാണ് രാജ്യത്തെ സ്ത്രീകളും, കുട്ടികളുമെന്ന് സിസ്റ്റര്‍ ആനി ഡെമേർജിയൻ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പങ്കുവെച്ചു. പലർക്കും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ലഭിക്കുന്നതെന്നും, അത് ലഭിക്കാത്തവർ പോലും രാജ്യത്തുണ്ടെന്നും യുദ്ധസമയത്ത് അനുഭവപ്പെടുന്ന ദാരിദ്ര്യ അവസ്ഥയെക്കാളും അധികം കടുത്ത ദാരിദ്ര്യമാണ് ജനങ്ങൾ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും സിസ്റ്റർ വിവരിച്ചു.
സിറിയയിലെ അറുപതു ശതമാനം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലായെന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സ്ഥിതി സിസ്റ്റര്‍ ഡെമേർജിയൻ വിവരിച്ചത്. ഭക്ഷണസാധനങ്ങൾക്ക് ഉണ്ടായ വലിയ വർദ്ധനവിനെ പറ്റിയും, അഞ്ചുവയസ്സിൽ താഴെയുള്ള അഞ്ചുലക്ഷത്തോളം കുട്ടികളിലെ പോഷകാഹാര കുറവിനെ പറ്റിയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു.
ഭക്ഷണ ദൗർലഭ്യം പരിഹരിക്കാൻ വേണ്ടി 'ഹങ്കറി ഫോർ ഹോപ്പ്' എന്നൊരു പദ്ധതി ഏതാനും ദിവസങ്ങൾക്കുള്ളിൽ എയിഡ് ദി ചർച്ച് ഇൻ നീഡ് ആരംഭിക്കുന്നുണ്ട്. രാജ്യത്ത് സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ സിസ്റ്റർ ആനി അഭിനന്ദിച്ചു. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് വേദന ഉണ്ടായാൽ അത് ശരീരത്തിന്റെ മുഴുവൻ വേദനയാണെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം സംഘടനയുടെ പദ്ധതികളിൽ ദൃശ്യമാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
ഇസ്ലാമിക് സ്റ്റേറ്റ്സും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച പ്രത്യാഘാതങ്ങളെ തുടര്‍ന്നു സാമ്പത്തിക അരക്ഷിതാവസ്ഥ കൊണ്ട് പൊറുതി മുട്ടിയ സിറിയയിലെ ജനങ്ങള്‍ക്ക് ഇടയില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന സന്യാസിനിയാണ് സിസ്റ്റര്‍ ആനി ഡെമേർജിയൻ. എ.സി.എന്നിന്റെ സഹായത്തോടെ 26,000- അധികം വരുന്ന കുട്ടികള്‍ക്ക് കൊടും തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ സഹായിക്കുന്ന ശൈത്യകാല കമ്പിളിക്കുപ്പായവും ഇരുന്നൂറ്റിഎഴുപതോളം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ക്ക് നിത്യചിലവിനുള്ള സഹായവും, 84 കുടുംബങ്ങളുടെ വാടകയും നല്‍കുവാന്‍ സിസ്റ്റര്‍ ആനി ഇടപെടല്‍ നടത്തിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക