India - 2025
ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്ന് പ്രധാന തിരുനാള്‍
പ്രവാചകശബ്ദം 28-07-2021 - Wednesday
ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്ഗീയപ്രവേശനത്തിന്റെ 75ാം വാര്‍ഷികവും തിരുനാളും ഇന്ന് ആഘോഷിക്കും. രാവിലെ 5.30നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6.45നും എട്ടിനും വിശുദ്ധകുര്‍ബാന, നൊവേന. 11ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാലയോടെ തിരുനാളിനു സമാപനമാകും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ക്കു തിരുനാളില്‍ പങ്കെടുക്കാം. കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ച് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാം. ശാലോം ടിവിയില്‍ രാവിലെ 6.30നും ഷെയ്ക്കിന ടിവിയില്‍ രാവിലെ എട്ടിനും വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തിലര്പ്പിക്കുന്ന വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യും. https://youtube.com/c/StAlphonsaShrine, https://youtube.com/c/PalaiRoopathaOfficial എന്നി യൂട്യൂബ് ചാനലിലും alphonsa.org എന്ന വെബ്സൈറ്റിലൂടെയും അൽഫോൻസാ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കർമങ്ങളിൽ തത്സമയം പങ്കെടുക്കാം.