Meditation. - June 2024
സമ്പൂര്‍ണ്ണ ജീവിതവുമായി വിശുദ്ധ കുര്‍ബ്ബാനക്ക് പോകുക; ക്രിസ്തുവില്‍ കണ്ടെത്തിയ സ്‌നേഹ സമ്പത്തുമായി മടങ്ങുക
സ്വന്തം ലേഖകന്‍ 14-06-2016 - Tuesday
"അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു" (ലൂക്കാ 9:16).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 15
അപ്പം വര്‍ദ്ധിപ്പിക്കല്‍ വേളയില്‍ ക്രിസ്തു പറഞ്ഞ ഈ വാക്കുകള്‍ക്ക് ഒരു പ്രവചന സ്വഭാവം കൂടിയുണ്ട്. അത് തന്റെ അന്ത്യ അത്താഴ'ത്തെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്. ''മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്'' (മത്തായി 4:4). ഈ വചനം അതിന്റെ കൗദാശികമായ അത്യുന്നതിയില്‍ പ്രകടമാകുന്നത്, തന്റെ രക്ഷാകരബലിയിലൂടെ ക്രിസ്തു നമുക്കായി തയ്യാറാക്കിയിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയിലെ അവിടുത്തെ തിരുശരീര രക്തങ്ങളിലൂടെയാണ്. നമ്മുടെ സമ്പൂര്‍ണ്ണ ജീവിതവുമായി വേണം നാം വിശുദ്ധ കുര്‍ബ്ബാനക്ക് പോകേണ്ടത്; ക്രിസ്തുവില്‍ കണ്ടെത്തിയ സ്‌നേഹ സമ്പത്തുമായി വേണം വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം മടങ്ങേണ്ടത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയാ, 5.6.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.