India - 2025

ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം കർദ്ദിനാൾ മാർ ക്ലീമിസിന്

02-08-2021 - Monday

തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ നൂറ്റിഅറുപത്തിയെട്ടാമത് ജയന്തിയോടനുബന്ധിച്ച് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി നൽകുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം മലങ്കര കത്തോലിക്കസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക്. 26,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ - സ്വാമി ഗുരുരത്തം ജ്ഞാനതപസ്വി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംഘടന ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ. ശ്രീവത് നമ്പൂതിരി തുടങ്ങിയവർ അറിയിച്ചു.

More Archives >>

Page 1 of 405