India - 2025

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ സ്വാഗതാര്‍ഹം: പ്രോലൈഫ് സമിതി

പ്രവാചകശബ്ദം 29-07-2021 - Thursday

പാലാ: കുടുംബവര്‍ഷ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപിത നയങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണെന്നു പാലാ രൂപത പ്രോലൈഫ് സമിതി. മനുഷ്യവ്യക്തിയുടെ മാഹാത്മ്യം ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ സംരക്ഷിക്കപ്പെടണമെന്നത് സാമാന്യ നീതിയാണെന്നും ഗര്‍ഭഛിദ്രവും വന്ധ്യംകരണവും കൃത്രിമ ഗര്‍ഭനിരോധന ഉപാധികളുമെല്ലാം ക്രിസ്തീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്ന് സമിതി പ്രസ്താവിച്ചു.

ജീവന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്. ഇത് ആരംഭിക്കേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബങ്ങളിലാണ്. കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ അരോഗ്യമുള്ള ഒരു സമൂഹത്തിന്റെ പ്രകടമായ അടയാളമാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ അനുപാതം സമീപ വര്‍ഷങ്ങളില്‍ ഇനിയും കൂടുകതന്നെ ചെയ്യുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ സാമൂഹ്യനേതാക്കള്‍ മാതൃകയാക്കേണ്ടതാണെന്നും പാലാ രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് പറഞ്ഞു.

സമൂഹത്തില്‍ മനുഷ്യജീവനും കുടുംബങ്ങള്‍ക്കുമെതിരായ മനോഭാവം ആരും സ്വീകരിക്കരുതെന്നു സീറോ മലബാര്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവിച്ചു. മാധ്യമങ്ങള്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച നയങ്ങളെയും കര്‍മ പരിപാടികളെയും വികലമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് ഉചിതമായില്ലെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 405