India - 2025
യുവജനങ്ങള്‍ക്കായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ഓഗസ്റ്റ് 14, 15 തീയതികളിൽ
05-08-2021 - Thursday
ബാംഗ്ലൂർ ധർമരാം സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെയും, സന്തോം പ്രൊഫഷണൽ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ യുവജനങ്ങൾക്കായി ഓൺലൈൻ ധ്യാനം നടത്തപ്പെടുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടുന്ന ധ്യാനം സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും. മലയാളത്തില്‍ ഒരുക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുവാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.
ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ പേര് വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
രെജിസ്ട്രേഷന്‍ ലിങ്ക്: