News - 2025

കത്തോലിക്ക വിശ്വാസം സ്വീകരിച്ചു: ഇൻസ്റ്റഗ്രാമിൽ പ്രഖ്യാപനവുമായി പ്രമുഖ ഗായിക ബ്രിട്നി സ്പിയേഴ്സ്

പ്രവാചകശബ്ദം 07-08-2021 - Saturday

കാലിഫോർണിയ: താൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചെന്ന് പ്രശസ്ത ഗായികയും, ഗാനരചയിതാവുമായ ബ്രിട്നി സ്പിയേഴ്സ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോട് പ്രഖ്യാപിച്ചു. ഒരു വീഡിയോയും ഇതോടൊപ്പം ബ്രിട്നി പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഞാൻ കുർബാനയ്ക്കു പോയിട്ടാണ് വന്നിരിക്കുന്നത്. ഇപ്പോൾ കത്തോലിക്ക വിശ്വാസിയാണ്. നമുക്ക് പ്രാർത്ഥിക്കാം"- ഇങ്ങനെയാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചോദ്യോത്തര വീഡിയോയിൽ ബ്രിട്നി വിവാദ പരാമർശം നടത്തിയിരിന്നു. വിവിധ മത വിശ്വാസങ്ങൾ മാറിമാറി പരീക്ഷിക്കുന്ന സമീപനമാണ് തനിക്കുള്ളതെന്നായിരിന്നു ബ്രിട്നി സ്പിയേഴ്സിന്റെ പരാമർശം.

ബാപ്റ്റിസ്റ്റ് വിശ്വാസം പിന്തുടരുന്ന കുടുംബത്തിലാണ് ബ്രിട്നി ജനിച്ചത്. യഹൂദമത വിശ്വാസവുമായി ബന്ധമുള്ള കബല്ല എന്ന നിഗൂഢമായ ആത്മീയതയും ഏറെനാൾ അവർ പിന്തുടർന്നിരുന്നു. വി മാസികയ്ക്ക് 2016ൽ നടത്തിയ അഭിമുഖത്തിൽ ദൈവവുമായുളള ബന്ധമാണ് തനിക്ക് പ്രധാനപ്പെട്ടതെന്നും, മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് തന്നെ ആശങ്കപ്പെടുത്തുന്ന കാര്യമല്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. 2008 മുതൽ ബ്രിട്നിയുടെ സ്വത്തുവകകൾ മൊത്തം കൈകാര്യം ചെയ്യുന്നത് അവരുടെ പിതാവാണ്. ഇതിനെ ചോദ്യം ചെയ്ത് ബ്രിട്നി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൗരയായ ബ്രിട്നിക്ക് രണ്ടു കുട്ടികളാണുളളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »