Arts - 2025
ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് പുതിയ സിനിമ ഒരുങ്ങുന്നു: നിര്‍മ്മാതാവ് ഹോളിവുഡ് സംവിധായകന്‍
പ്രവാചകശബ്ദം 10-08-2021 - Tuesday
വാഷിംഗ്‌ടണ്‍ ഡിസി: സൈബര്‍ അപ്പസ്തോലനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമയുമായി ഹോളിവുഡ് സംവിധായകനായ ആഞ്ചെലോ ലിബുട്ടിയും കത്തോലിക്ക യൂട്യൂബ് അവതാരകന്‍ റേ ഗ്രിജാല്‍ബായും. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ നിറസാന്നിധ്യമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യത്തിലേക്ക് നയിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നു ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുമായുള്ള അഭിമുഖത്തിനിടയില്‍ ലിബുട്ടി പറഞ്ഞു. യാഥാര്‍ത്ഥ്യവും, ഫോട്ടോഗ്രാഫിയും സന്നിവേശിപ്പിച്ച് ലൈഫ്-ആക്ഷന്‍ ഫോര്‍മാറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ പിടിച്ചിരുത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ അമ്മയും ഈ സിനിമയില്‍ ഉണ്ടെന്നും ഗ്രിജാബാല്‍ വെളിപ്പെടുത്തി.
സിനിമയിലെ സാക്ഷ്യങ്ങളും ലൈവ്-ആക്ഷന്‍ രംഗങ്ങളും തമ്മില്‍ സമന്വയമുണ്ടാക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും, സംസാരങ്ങള്‍ വിരസമാകുമ്പോള്‍ ജനങ്ങളെ പിടിച്ചിരുത്തുവാന്‍ മറ്റെന്തിങ്കിലും വേണമെന്നും അതിനാണ് തങ്ങള്‍ ലൈവ്-ആക്ഷന്‍ സാങ്കേതികത ഉപയോഗിച്ചിരിക്കുന്നതെന്നും, അത് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുമെന്നു പ്രതീക്ഷിക്കുന്നതായും ലിബുട്ടി പറഞ്ഞു. ടൈലര്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്, വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ, “കോണ്‍സെക്രേഷന്‍ റ്റു സെന്റ് ജോസഫ്” എന്ന പുസ്തകത്തിന്റെ രചയിതാവായ ഫാ. ഡൊണാള്‍ഡ് കല്ലോവേ, ദൈവശാസ്ത്രജ്ഞനായ ഡോ.സ്കോട്ട് ഹാന്‍, പ്രോലൈഫ് സംഘടനയായ ലൈവ് ആക്ഷന്‍ പ്രസിഡന്റ് ലില റോസ് തുടങ്ങിയ കത്തോലിക്ക പ്രമുഖര്‍ക്ക് പുറമേ, ദിവ്യകാരുണ്യാത്ഭുതങ്ങളെ കുറിച്ച് ശാസ്ത്രജ്ഞരുമായുള്ള ഭാഗവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏതാണ്ട് 3,00,000 ഡോളര്‍ സിനിമയ്ക്കായി സ്വരുകൂട്ടിയിട്ടുണ്ടെങ്കിലും ഇതിന്റെ ഇരട്ടി ചിലവ് വരുമെന്നാണ് സൂചന. റോബര്‍ട്ട് റെന്‍സിയാണ് യേശുവായി അവതരിപ്പിക്കുന്നത്. യേശുവിന്റെ വേഷം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരവാണെന്നു അദ്ദേഹം പറഞ്ഞു. ‘ദി ജോയ് ഓഫ് ദി ഫെയിത്ത്’ എന്ന യൂടൂബ് ചാനലിന്റെ അവതാരകനാണ് റേ ഗ്രിജാല്‍ബ. ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ 5 ലക്ഷം പേരാണ് കണ്ടത്. ‘ദി ലയണ്‍ കിംഗ് 3-D’, ‘ആല്‍വിന്‍ ആന്‍ഡ് ദി ചിപ്മങ്ക്സ്’, ‘സ്പൈഡര്‍ മാന്‍ 2’ എന്നീ സിനിമകളുടെ അനിമേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലിബുട്ടി നിര്‍മ്മാണത്തിലിരിക്കുന്ന ‘ഇന്‍ക്രഡിബിള്‍ ഡ്രീം’ന് പുറമേ, ‘ക്നൈറ്റ്സ് ഓഫ് ദി ക്രോസ്’ എന്ന ടിവി പരമ്പരയുടെ സംവിധായകന്‍ കൂടിയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക