News - 2025
ഫ്രഞ്ച് വൈദികന്റെ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ
പ്രവാചകശബ്ദം 12-08-2021 - Thursday
റോം/ പാരീസ്: കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ കൊല്ലപ്പെട്ട മോണ്ട്ഫോര്‍ട്ട് മിഷ്ണറീസ് (ദി കമ്പനി ഓഫ് മേരി) സഭയുടെ ഫ്രഞ്ച് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ഒലിവിയര്‍ മെയ്റെ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ ഫ്രാന്‍സില്‍ നിന്നുള്ള വിശ്വാസികളെ അഭിവാദ്യം ചെയ്തപ്പോഴാണ് വൈദികന്റെ മരണത്തിൽ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്. ഫാ. ഒലിവിയർ മെയ്റിന്റെ മരണത്തെക്കുറിച്ച് വളരെ സങ്കടത്തോടെ അറിഞ്ഞുവെന്നും വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെയിലെ മോണ്ട്ഫോര്‍ട്ട് സമൂഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഫ്രാൻസിലെ എല്ലാ കത്തോലിക്കരോടും അനുശോചനം അറിയിക്കുന്നുവെന്നുമാണ് പാപ്പ പറഞ്ഞത്. വൈദികന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്ക് തന്റെ ആത്മീയ സാമീപ്യം അറിയിക്കുകയാണെന്നും പാപ്പ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫ്രാന്‍സിലെ ലുക്കോണ്‍ രൂപതയില്‍ ഉള്‍പ്പെടുന്ന വെന്‍ഡിയിലെ സെയിന്റ്-ലോറന്റ്-സുര്‍-സെവ്രെ ഇടവകയില്‍വെച്ചു ഫാ. ഒലിവിയര്‍ കൊല്ലപ്പെട്ടത്. നാന്റെസ് കത്തീഡ്രലില്‍ ഉണ്ടായ തീപിടുത്തത്തില്‍ സംശയിക്കപ്പെടുന്ന റുവാണ്ടന്‍ സ്വദേശിയും നാല്‍പ്പതുകാരനുമായ അബായിസെനഗാ എന്ന അഭയാര്‍ത്ഥിയാണ് വൈദികനെ കൊലപ്പെടുത്തിയത്. ഇദ്ദേഹം പോലീസില്‍ കീഴടങ്ങിയിരിന്നു. വൈദികന്‍ അഭയം നല്‍കിയ അഭയാര്‍ത്ഥിയാണ് കൊലപാതകം നടത്തിയത്. ഫാ. ഒലിവിയര്‍ മെയ്റെയുടെ കൊലപാതകത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ഫ്രാൻസിലെ കത്തോലിക്ക സമൂഹത്തിന് പ്രസിഡന്‍റ് ഐക്യദാര്‍ഢ്യവും അറിയിച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക