News - 2024

ആശ്വാസ തീരത്ത്: അഫ്ഗാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ഡല്‍ഹിയിലെത്തി

പ്രവാചകശബ്ദം 24-08-2021 - Tuesday

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ കാസർകോട് ബേള പെരിയടുക്ക സ്വദേശിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി സഭാംഗവുമായ സിസ്റ്റര്‍ തെരേസ ഡല്‍ഹിയിലെത്തി. താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ നിന്ന് ദില്ലിയിലേക്ക് പ്രത്യേകം എത്തിച്ചിരിക്കുന്ന വിമാനത്തില്‍ 78 ഇന്ത്യക്കാരുമുണ്ട്. നേരത്തെ അമേരിക്കന്‍ സൈനിക വിമാനത്തിലാണ് സിസ്റ്റര്‍ താജിക്കിസ്ഥാനിലെത്തിയത്. ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷമാണ് കാബൂളിലെ ഹാമിദ് അന്‍സാരി വിമാനത്താവളത്തില്‍ സിസ്റ്റര്‍ക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു താജിക്കിസ്ഥാനിലെത്തിയ സന്ദേശം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു സിസ്റ്ററുടെ വീട്ടിൽ ലഭിച്ചിരിന്നു.

ഒരാഴ്ചയിലേറെ സിസ്റ്റർ തെരേസ ക്രാസ്റ്റ കാബൂളിലെ താമസസ്ഥലത്തുനിന്നു പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു. വെള്ളിയാഴ്ചയ്ക്കു ശേഷം സിസ്റ്ററുമായി ബന്ധപ്പെടാൻ വീട്ടുകാർക്കു കഴിഞ്ഞിരുന്നില്ല. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ മംഗളൂരു പ്രോവിൻസ് അംഗമായ സിസ്റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിനടുത്ത്, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന ഇറ്റലിയുടെ മേൽനോട്ടത്തിലുള്ള സ്കൂളിലെ അധ്യാപികയായിരുന്നു. താലിബാന്‍ തീവ്രവാദികളില്‍ നിന്നു രക്ഷപ്പെട്ട് സിസ്റ്റര്‍ നാട്ടില്‍ എത്തിയതിന്റെ ആഹ്ലാദത്തിലാണ് സന്യാസ സമൂഹവും ബന്ധുക്കളും. സിസ്റ്ററിനോടൊപ്പം ഇന്നു ഡല്‍ഹിയില്‍ എത്തിയവരില്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങളുമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »