India - 2025
കൊച്ചു കൂട്ടുകാർക്കായി 'ബട്ടര്‍ഫ്ലൈ സിറ്റി' വെബിനാറുമായി കെയ്റോസ് ബഡ്സ്
27-08-2021 - Friday
വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്സ് കൊച്ചുകൂട്ടുക്കാർക്കായി ഓഗസ്റ്റ് 28 തീയതി ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണി വരെ 'ബട്ടര്‍ഫ്ലൈ സിറ്റി' എന്ന പേരിൽ രണ്ടാമത്തെ ലൈവ് വെബിനാര്‍ സംഘടിപ്പിക്കുന്നു. 7 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിരിക്കാനും, ചിന്തിപ്പിക്കാനും സഹായിക്കുന്ന ആക്ഷൻ സോങ്, ബൈബിൾ കഥകൾ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി. കാൽനൂറ്റാണ്ട് കാലമായി പ്രസിദ്ധീകരണരംഗത്ത് കൗമാരക്കാർക്കും യുവജനങ്ങൾക്കും ആയി വഴി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്.
മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്. 2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം എട്ടുമാസങ്ങൾ കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സ്സിന് കഴിഞ്ഞിട്ടുണ്ട്.
* Register Here:
* For more details : +91 9349133648