India - 2025
ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നല്‍കിയത് അങ്ങേയേറ്റം ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയൻ
പ്രവാചകശബ്ദം 23-08-2021 - Monday
തിരുവനന്തപുരം: ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാര്‍ത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അങ്ങേയറ്റം ഖേദകരമാണ്. അവർ എങ്ങനെയാണ് വളർന്നത്. അവരെ ആരാണ് വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില ഇസ്ലാം സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളിലും ഒരു ചാനലിലും താലിബാന്‍ തീവ്രവാദികളെ ന്യായീകരിക്കുന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്.