Arts

നർമവും നന്മയും വീടിനുള്ളിൽ വിളമ്പി 'വലിയവീട് ചെറിയകാര്യം' വെബ്‌സീരിസ് 50 എപ്പിസോഡ് പിന്നിട്ടു

പ്രിന്‍സ് ഡേവിസ് 03-09-2021 - Friday

നർമ്മങ്ങളും കുസൃതികളും നിറഞ്ഞ സംഭാഷണങ്ങളിലൂടെ വലിയ കുടുംബത്തിനുള്ളിലെ കഥകൾ രസകരമായി അവതരിപ്പിക്കുന്ന 'വലിയ വീട് ചെറിയ കാര്യം' വെബ്‌സീരീസ് അമ്പത് എപ്പിസോഡ് പിന്നിട്ടു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അപ്പനും അമ്മയും, 6 മക്കളും അപ്പാപ്പനും അടങ്ങുന്ന ഒരു വലിയകുടുംബത്തിൽ ദിവസവും നടക്കുന്ന കാര്യങ്ങളാണ് ഇതിലെ ഇതിവൃത്തം. 2020 ഡിസംബറിൽ ആരംഭിച്ച വെബ് സീരീസ് ഇപ്പോൾ വിജയകരമായ എട്ടു മാസം പിന്നിടുകയാണ്. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വീതമാണ് പുറത്തിറങ്ങുന്നത്. ചാനലുകളിൽ സ്വീകാര്യമായ കുടുംബബന്ധങ്ങൾക്കുള്ളിലെ രസകരമായ കാര്യങ്ങൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നർമ്മവും നന്മയും നല്ല സംഭാഷങ്ങളിലൂടെ ചേർത്തുവച്ചു സാധാരണക്കാർക്ക് പോലും മനസിലാകുന്ന രീതിയിലാണ് വെബ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

അപ്പൻ-അമ്മ, മക്കൾ-മുത്തച്ഛൻ എന്നിവർക്കിടയിലെ സ്നേഹ പ്രകടനങ്ങൾ,തെറ്റുതിരുത്തലുകൾ, പ്രോത്സാഹനങ്ങൾ എന്നിവയെല്ലാം നാളെയുടെ നാളുകൾക്കു നല്ലൊരു മാതൃക പകരാൻ വലിയ വീട്ടിലുള്ളവർക്ക് കഴിയുന്നുണ്ട്. പൊതുവെ മലയാളികൾ സീരിയലുകൾ കണ്ടു കുടുംബങ്ങളിൽ അസമാധാനവും അസ്വസ്ഥതയും നിറക്കുമ്പോൾ അതിനൊരു വെല്ലുവിളി തന്നെയാണ് വലിയവീട് ചെറിയ കാര്യം വെബ്‌സീരീസ്. ജീവന്റെ മൂല്യവും സ്നേഹത്തിന്റെ കൈമാറലും ബന്ധങ്ങളുടെ ആഴവും കരുതലും സന്തോഷത്തിന്റെ താക്കോൽ ഉപയോഗിച്ചു പരസ്പരം പങ്കിടുന്നു എന്നതാണ് വലിയവീട്ടിലെ ഏറ്റവും വലിയ നന്മ.

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കുമ്പോഴും നാട്, നാട്ടുകാർ, അയൽവാസികൾ, സുഹൃത്തുക്കൾ, ജനകീയ കാര്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ആർക്കും ഇഷ്ടപെടുന്ന രീതിയിലാണ് ഇതിന്റെ അവതരണം. വിശുദ്ധിക്ക് നിരക്കാത്ത,കുടുബങ്ങളുടെ വളർച്ചക്ക് ഉതകാത്ത ഒന്നും തന്നെ ഇതിൽ കാണിക്കാറില്ല എന്നതുകൊണ്ട് തന്നെ കുടുംബങ്ങളിലേക്ക് നല്ല സുവിശേഷം പകർന്നു കൊടുക്കാൻ ഈ സീരീസിന് സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ബൈബിൾ ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫിയാത്ത് മിഷനാണ് ഇതിന്റെ നിർമാണം.

കുടുംബങ്ങൾ നല്ലതു കാണണം എന്ന താല്പര്യത്തോടെ, സന്മസോടെ ത്യാഗപൂർവം ഈ സീരിസിൽ കൂട്ടുചേരുന്ന ഒരുപാടു താരങ്ങൾ ഇതിൽ ഭാഗമാവുന്നുണ്ട്. സംവിധാനം പ്രേംപ്രകാശ് ലൂയിസ്. എപ്പിസോഡ് ഡയറക്ടർ :ഡെല്ല സെബാസ്റ്റ്യൻ , സ്ക്രിപ്റ്റ് -വിജോ കണ്ണമ്പിള്ളി. സനിൽ തോമസ് ,പിന്റോ സെബാസ്റ്റ്യൻ എന്നിവരാണ് ക്യാമറ. ഷിഫിൻ ജെയിംസ് ,ലിജോ വെള്ളറ- എഡിറ്റിംഗ് . കളറിംഗ് - ഐബി മൂർക്കനാട്, സിങ്ക് സൗണ്ട് - അമൽ ആന്റണി, സൗണ്ട് മിക്സിങ് - സിനോജ് ജോസ് , മ്യൂസിക് - ജീനോ ജെയിംസ് ,സ്പെഷ്യൽ എഫ്ഫക്റ്റ്സ് - ലോയിഡ് ഡേവിസ് , ഗ്രാഫിക്സ് - നിധിൻ വേണുഗോപാൽ, മേക്കപ്പ് - സുരേഷ് മാറാടി, പ്രൊഡക്ഷൻ മാനേജർ - സിജോ പി.ഒ.

☛☛☛ 'വലിയവീട് ചെറിയകാര്യം' പ്ലേലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »