News

ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ചുള്ള 'യുവാവിന്റെ വത്തിക്കാന്‍ സിറ്റി' പ്രദര്‍ശനത്തിന്

പ്രവാചകശബ്ദം 20-09-2021 - Monday

ന്യൂ ഓര്‍ലീന്‍സ്: 67,000 ചെറിയ പ്ലാസ്റ്റിക് ലെഗോ ബ്ലോക്കുകള്‍ ഉപയോഗിച്ച് വത്തിക്കാന്‍ സിറ്റിയുടെ ചെറുപതിപ്പ് നിര്‍മ്മിച്ച് ശ്രദ്ധയാകര്‍ഷിച്ച യുവാവിന്റെ നിര്‍മ്മിതി പ്രദര്‍ശനത്തിന്. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്തു മൂന്ന്‍ മാസങ്ങള്‍ കൊണ്ട് ഷിക്കാഗോയിലെ ലെഗോ ആര്‍ക്കിടെക്റ്റ് റോക്കോ ബട്ട്ലിയര്‍ നിര്‍മ്മിച്ച വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ത്രീഡി പതിപ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് കെന്നറിലെ പോണ്ട്ചാര്‍ട്രയിന്‍ സെന്ററില്‍വെച്ച് നടന്ന ലെഗോബ്രിക്ക് യൂണിവേഴ്സ് കണ്‍വെന്‍ഷനിലാണ് പ്രദര്‍ശനത്തിനുവെച്ചത്. ഞായറാഴ്ചതോറും ഫ്രാന്‍സിസ് പാപ്പ ത്രികാല പ്രാര്‍ത്ഥന ചൊല്ലുന്ന അപ്പസ്തോലിക മന്ദിരത്തിന്റെ ജാലകം ഉള്‍പ്പെടെയുള്ളവ വളരെ മനോഹരമായ വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 14-15 തിയതികളിലായി നടന്ന ലെഗോബ്രിക്ക് യൂണിവേഴ്സ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു ബട്ട്ലിയര്‍ നിര്‍മ്മിച്ച വത്തിക്കാന്റേയും സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗെറ്റ് ബ്രിഡ്‌ജിന്റേയും ചെറുപതിപ്പുകള്‍. വത്തിക്കാന്റെ ആത്മീയ പ്രതിധ്വനിയാണ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൂര്‍ണ്ണമായും നിര്‍മ്മിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ന്യൂ ഓര്‍ലീന്‍സ് അതിരൂപതയുടെ വാര്‍ത്താപത്രമായ ക്ലാരിയോണ്‍ ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ രണ്ടു സഹോദരന്‍മാര്‍ക്കൊപ്പം ലെഗോ സെറ്റുമായി ചെറുപ്പത്തില്‍ തന്നെ അടുത്ത് ഇടപെഴുകുമായിരിന്നുവെന്നും ബട്ട്ലിയര്‍ പറഞ്ഞു.

വത്തിക്കാന്‍ സിറ്റി നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടത് സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ താഴികകുടം നിര്‍മ്മിക്കലായിരുന്നുവെന്ന്‍ ഇദ്ദേഹം പറയുന്നു. ശ്രദ്ധേയമായ വസ്തുത ഒരിക്കല്‍ മാത്രമാണ് ഇദ്ദേഹം റോം സന്ദര്‍ശിച്ചിട്ടുള്ളത്. ലെഗോ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ റോമിലെത്തിയ ഇദ്ദേഹം പകുതിദിവസത്തോളം മാത്രമാണ് ബസിലിക്കയിലും മ്യൂസിയത്തിലുമായി ചിലവഴിച്ചത്. പക്ഷേ ലെഗോ നിര്‍മ്മിതി പൂര്‍ത്തിയായപ്പോള്‍ വളരെ മനോഹരമായിരിന്നു ഇതടക്കമുള്ള ഭാഗങ്ങള്‍. ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ത്രീഡി ചിത്രങ്ങളും, ഡിസൈനിംഗ് സോഫ്റ്റ്‌വെയറായ ഓട്ടോകാഡും ഉപയോഗിച്ചാണ് തന്റെ പദ്ധതി രൂപകല്‍പ്പന ചെയ്തത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »