News - 2025

റാഫേൽ ബെദ്രോസ് അർമേനിയൻ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്

പ്രവാചകശബ്ദം 25-09-2021 - Saturday

വത്തിക്കാന്‍ സിറ്റി: അർമേനിയൻ പൗരസ്ത്യ കത്തോലിക്കാസഭയുടെ ഇരുപത്തിയൊന്നാമത്തെ പാത്രിയാർക്കീസായി റാഫേൽ ബെദ്രോസ് തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കൻ യൂറോപ്പിലെ അർമേനിയൻ കത്തോലിക്കാ വിശ്വാസികൾക്ക് വേണ്ടിയുള്ള അർമേനിയൻ കപ്പാഡോഷ്യയിലെ സിസേറിയയിലെ ആർച്ച് ബിഷപ്പായി അദ്ദേഹം സേവനം ചെയ്തു വരികയായിരിന്നു. ഈ ആഴ്ച റോമിൽ ചേർന്ന അർമേനിയൻ കത്തോലിക്കാ സഭയുടെ സൂനഹദോസിലാണ് പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുത്തത്. പാത്രിയാര്‍ക്കീസിന് ഫ്രാന്‍സിസ് പാപ്പ ആശംസ നേര്‍ന്നു. സന്മനസ്സുള്ള സകലരും, വിശിഷ്യ, ക്രൈസ്തവർ, വ്യത്യാസങ്ങളെയും ഒറ്റപ്പെടലിനെയും മറികടന്നുകൊണ്ട് ചാരത്തായിരിക്കാനും സഹോദരങ്ങളായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ പൗരസ്ത്യകത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൻറെ എഴുപത്തിയാറാം വകുപ്പിലെ രണ്ടാം ഉപവകുപ്പനുസരിച്ച് (CCEO 76§2) ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിച്ച സഭാകൂട്ടായ്മയ്ക്കായുള്ള അഭ്യർത്ഥന സ്വീകരിച്ചു അനുവദിച്ചുകൊണ്ട് നല്കിയ കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ചരിത്രത്തിൻറെ പ്രളയത്തിലും നമ്മുടെ ഈ കാലഘട്ടത്തിൻറെ മരുഭൂമിയിലും നാം ഉത്ഥാനം ചെയ്ത ക്രൂശിതനുമായുള്ള കൂടിക്കാഴ്ചയ്ക്കു ഒപ്പം നീങ്ങണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.


Related Articles »