Events - 2024

ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന്: മരിയാംബികയുടെ മാധ്യസ്ഥം തേടി വിശ്വാസികൾ വീണ്ടും ബഥേലിലേക്ക്

ബാബു ജോസഫ് 06-10-2021 - Wednesday

പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല ഭക്തിയെ ആദരപൂർവ്വം ഏറ്റുപറഞ്ഞുകൊണ്ട് ഒക്ടോബർമാസ രണ്ടാം ശനിയാഴ്ചകൺവെൻഷൻ 9. ന് ബഥേൽ സെന്റെറിൽ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ .ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലും തത്ഫലമായുള്ള നിരവധി സാക്ഷ്യങ്ങളുമാണ് രണ്ടാം ശനിയാഴ്ച്ചകൺവെൻഷനിലൂടെ ബഥേലിൽ ഓരോമാസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വചനം മനുഷ്യനായ് അവതരിക്കാൻ ജീവിതമേകിയ മരിയാംബികയോടുള്ള പ്രത്യേക ജപമാല മഹത്വത്തിന്റെ ഒക്ടോബറിൽ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ യേശുനാമത്തിൽ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വർഷിക്കാൻ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാർത്ഥനയുമായി സെഹിയോൻ കുടുംബം ഒരുങ്ങിക്കഴിഞ്ഞു.

ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ സുവിശേഷ പ്രവർത്തകനും ലിവർപൂൾ അതിരൂപതയിലെ ഡീക്കനും പ്രമുഖ ക്രൈസ്തവ മാധ്യമം പ്രവാചകശബ്ദം ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ റവ . അനിൽ ലൂക്കോസ്, ഇംഗ്ലണ്ടിലെ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകയുമായ റോസ് പവൽ എന്നിവരും പങ്കെടുക്കും.

മൾട്ടികൾച്ചറൽ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വർഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ....

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ ഇന്ന് ബർമിംഗ്ഹാമിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോൻ കുടുംബം ഇതിനോടകം രെജിസ്ട്രേഷൻ പൂർത്തിയായതിനാൽ ഓൺലൈൻ ലൈവ് ശുശ്രൂഷകളിലേക്ക് മറ്റുള്ളവരെ യേശുനാമത്തിൽ ക്ഷണിക്കുന്നു .ക്യാൻസലേഷൻ വരുന്നതനുസരിച്ച് മാത്രമായിരിക്കും ഇനി ബുക്കിങ് നടക്കുക. www.sehionuk.org എന്ന വെബ്സൈറ്റിലും സെഹിയോൻ ഫേസ്ബുക്, യൂട്യൂബ് പേജുകളിലും കൺവെൻഷൻ ലൈവ് ആയി കാണാവുന്നതാണ് .

അഡ്രസ്സ്: ‍

ബഥേൽ കൺവെൻഷൻ സെന്റർ , കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

ബുക്കിങ്ങിനും മറ്റ്‌ കൂടുതൽ വിവരങ്ങൾക്കും; ‍

* ജോൺസൻ .07506 810177 * അനീഷ്.07760254700 * ബിജുമോൻ മാത്യു ‭07515 368239‬.

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,:

** ബിജു എബ്രഹാം ‭07859 890267‬

** ജോബി ഫ്രാൻസിസ് 07588 809478.


Related Articles »