India - 2025

'ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കണം'

പ്രവാചകശബ്ദം 14-10-2021 - Thursday

കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങള്‍ ഏകീകരിക്കണമെന്നും അര്‍ഹരായവര്‍ക്ക് അത് ലഭിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. സ്കോളര്‍ഷിപ്പുകള്‍ക്ക് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പറേഷന്‍ വഴി നല്‍കുന്ന വായ്പകളുടെ മാനദണ്ഡങ്ങളിലും ഇളവ് നല്കി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും എത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു.


Related Articles »