India - 2025

സൂക്ഷിക്കുക: ലോഗോസ് പരീക്ഷയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം

പ്രവാചകശബ്ദം 20-10-2021 - Wednesday

കൊച്ചി: കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് പരീക്ഷയുടെ പേര് പറഞ്ഞു സാമ്പത്തിക തട്ടിപ്പ്. ലോഗോസ് 2021 പരീക്ഷയ്ക്ക് Online ആയി രജിസ്റ്റർ ചെയ്യാനും 100 രൂപ ഫീസ് അടയ്ക്കാനുമായി ആവശ്യപ്പെട്ടുകൊണ്ടുള്ള വെബ് ലിങ്കാണ് ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. Akhilesh Kumar Chaudhari എന്നയാളുടെ യു‌പി‌ഐ ഐ‌ഡിയിലേക്ക് ലോഗോസ് രെജിസ്ട്രേഷന് പണം അയക്കുവാന്‍ ലിങ്കില്‍ ആവശ്യപ്പെടുന്നുണ്ട്.

തട്ടിപ്പ് വിശ്വസനീയമാക്കാന്‍ പേര്, ഇ മെയില്‍ അഡ്രസ്, വാട്സാപ്പ് നമ്പര്‍, ജനന തീയതി, ഇടവകയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിക്കുവാനും ലിങ്കില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് ബൈബിൾ കമ്മീഷന്റേത് അല്ലായെന്നും ഈ തട്ടിപ്പിൽ വീഴരുതെന്നും കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി സി‌എസ്‌ടി പ്രസ്താവനയില്‍ അറിയിച്ചു.

21-ാമത് ആഗോള ലോഗോസ് ബൈബിൾ ക്വിസ് ഡിസംബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ച ബൈബിൾ പഠനക്വിസിൽ പങ്കെടുക്കാൻ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കുമെന്ന് ബൈബിള്‍ കമ്മീഷന്‍ നേരത്തെ അറിയിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »