News - 2024

മനുഷ്യാവകാശങ്ങളുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്ന്, ഗര്‍ഭഛിദ്രം ഉന്മൂലനം ചെയ്യണം: ന്യൂയോര്‍ക്ക് കര്‍ദ്ദിനാള്‍ ഡോളന്‍

പ്രവാചകശബ്ദം 25-10-2021 - Monday

ന്യൂയോര്‍ക്ക്: മനുഷ്യാവകാശങ്ങളുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്നാണെന്നും ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുന്നത് വരെ അക്രമം അവസാനിക്കില്ലെന്നും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ദാരിദ്ര്യവും, വംശീയതയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി ഗര്‍ഭഛിദ്രം ഇല്ലാതാക്കുകയാണെന്നും ഒക്ടോബര്‍ 20ന് കാത്തലിക് ന്യൂയോര്‍ക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു. ലോകത്തിനു ജീവനോടുള്ള അടിസ്ഥാന ബഹുമാനം നഷ്ടപ്പെട്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

അമ്മയുടെ ഗർഭപാത്രത്തിൽ നിരപരാധികളായ കുഞ്ഞുങ്ങളെ നശിപ്പിക്കുവാന്‍ അനുവദിക്കുന്ന നിയമങ്ങൾ എല്ലാവരേയും ഭീഷണിപ്പെടുത്തുന്ന ജീവന്‍ വിരുദ്ധ സന്ദേശം നൽകുകയാണ്. ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഉദരത്തിലുള്ള ഒരു നിരപരാധിയായ ദുർബലമായ കുഞ്ഞിന്റെ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, ഇവിടെ ആരാണ് സുരക്ഷിതനെന്നു കര്‍ദ്ദിനാള്‍ ചോദ്യമുയര്‍ത്തി. ഒരു കുഞ്ഞിനെ ഉദരത്തില്‍വെച്ച് തന്നെ ഇല്ലാതാക്കുന്നത് ഇരയെ കൊല്ലുവാന്‍ വാടക കൊലയാളിയെ ഏല്‍പ്പിക്കുന്നത് പോലെയാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് കര്‍ദ്ദിനാള്‍ ഡോളന്റെ കുറിപ്പ് അവസാനിക്കുന്നത്.

അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തേ തുടര്‍ന്നുള്ള ഭീകരമായ സാഹചര്യം, കൊറോണ പകര്‍ച്ചവ്യാധി, ജോര്‍ജ്ജ് ഫ്ലോയിഡിന്റേതുപോലുള്ള കൊലപാതകങ്ങള്‍, ആത്മഹത്യകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്, വെടിവെപ്പ് തുടങ്ങി ജീവന്‍ വിരുദ്ധമായ ചില ഉദാഹരണങ്ങളും കര്‍ദ്ദിനാള്‍ ലേഖനത്തില്‍ വിവരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »