Arts
യൂറോപ്പിന് പിന്നാലെ ദിവ്യകാരുണ്യ സിനിമ 'വിവോ' ലാറ്റിന്‍ അമേരിക്കയിലേക്ക്
പ്രവാചകശബ്ദം 26-10-2021 - Tuesday
മാഡ്രിഡ്: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ കുറിച്ച് പറയുന്ന ‘വിവോ’ എന്ന ഡോക്യുമെന്ററി സിനിമ ലാറ്റിന്‍ അമേരിക്കയിലേക്ക്. യൂറോപ്പില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ബോസ്കോ ഫിലിംസ് വിതരണം ചെയ്യുന്ന സിനിമ ലാറ്റിന്‍ അമേരിക്കയില്‍ എത്തുന്നത്. നവംബര്‍ 25ന് മെക്സിക്കോയില്‍ പ്രദര്‍ശനം ആരംഭിക്കുന്ന സിനിമ ഡിസംബര്‍ രണ്ടോടെ അര്‍ജന്റീന, പനാമ, പെറു, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, പരാഗ്വേ, ഇക്വഡോര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വാരാന്ത്യത്തില്‍ യൂറോപ്യന്‍ രാജ്യമായ സ്പെയിനില്‍ 9 തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ‘വിവോ’ സ്പെയിനില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച 10 ബോക്സ്ഓഫീസ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു ബോസ്കോ ഫിലിംസിന്റെ ക്രിയേറ്ററും, എക്സിക്യുട്ടീവ് ഡയറക്ടറുമായ ലൂസിയ ഗോണ്‍സാലസ്-ബാരാണ്ടിയാരന്‍ പറഞ്ഞു.
നൂറ്റിയന്‍പത് മുതല്‍ മുന്നൂറ്റിഅന്‍പതോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചാണ് വിവോ സ്പെയിനിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ 10 ബോക്സോഫീസ് ചിത്രങ്ങളില്‍ ഇടം പിടിച്ചത്. ‘വിവോ’യുടെ ലാറ്റിന്‍ അമേരിക്കയിലേക്കുള്ള വരവിനെ തങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നു ഗോണ്‍സാലസ് പറയുന്നു. സ്പെയിനില്‍ സംഭവിച്ചതുപോലെ തന്നെ നിരവധി പേരുടെ ഹൃദയങ്ങളെ ഈ സിനിമ സ്പര്‍ശിക്കുമെന്നും, യുവജനങ്ങളാണ് ഈ സിനിമ കാണുവാന്‍ തങ്ങളുടെ കുടുംബാംഗങ്ങളേയും മാതാപിതാക്കളേയും ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍പ്പര്യമുള്ളവര്‍ക്ക് തങ്ങളുടെ വെബ്സൈറ്റ് വഴി സ്വന്തം രാജ്യത്തെ തങ്ങളുടെ പട്ടണത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുവാന്‍ ആവശ്യപ്പെടാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ജേയ്മി, കാർലോസ്, ആൻഡ്രിയ, ദമ്പതികളായ അന്തോണിയോ, സോൺസൊലസ് എന്നിവരുടെ ജീവിതാനുഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചലച്ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്ന ഹക്കുനാ മാഡ്രിഡ് അതിരൂപതയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വിശ്വാസികളുടെ സംഘടനയാണ്. ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും എങ്ങനെ ആളുകളുടെ ജീവിതത്തെ സ്പർശിക്കുമെന്ന് വിവോയിലൂടെ അവതരിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക