India - 2025

ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍: പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികന്‍

ദീപിക 30-10-2021 - Saturday

കോട്ടയം: പ്രതിസന്ധികളെ അനുഗ്രഹങ്ങളായി കണ്ട വൈദികന്‍ അതായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍ എസ്‌ജെ. സഹനത്താല്‍ ജീവിതത്തെ അടയാളപ്പെടുത്തിയ ഫാ. സെബാസ്റ്റ്യന്‍ ഓര്‍മയായി. തിരുപ്പട്ടം സ്വീകരിക്കുന്നതിനു മുന്‌പേ കിടക്കയിലായ ഇദ്ദേഹം വീല്‍ ചെയറില്‍ ഇരുന്നാണു പൗരോഹിത്വം സ്വീകരിച്ചത്. തന്റെ തളര്‍ച്ചയിലും തന്നെപ്പോലെയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ ആഗ്രഹം ഫാ. സെബാസ്റ്റ്യനെ കൊണ്ടെത്തിച്ചത് കോട്ടയത്തെ സ്‌നേഹഭവന്‍ എന്ന സ്ഥാപനത്തിലായിരുന്നു.

മാനസിക ന്യൂനതയുള്ള കുട്ടികളെ പഠിപ്പിക്കാനും അവരെ സ്വയം പ്രാപ്തരാക്കാനും സഹായിക്കുന്ന പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 20 വര്‍ഷക്കാലം സ്‌നേഹഭവനില്‍ ചെലവഴിച്ച അദ്ദേഹം 2002ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി ഏറ്റെടുത്തതിനെ തുടര്‍ ന്ന് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ധാരാളം പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ശാരീരിക വിഷമതകള്‍ക്കിടയിലും നിന്നുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച അദ്ദേഹം കുന്പസാരിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

തന്റെ രോഗാവസ്ഥയിലും പരിഭവിക്കുകയോ കുറ്റം പറയുകയോ ചെയ്യാതെ സുസ്‌മേരവദ നനായി സഹനത്തെ സ്വീകരിച്ചു ഈ വൈദികന്‍. കോട്ടയം പായിപ്പാട്ട് തെങ്ങുംപള്ളില്‍ തോമസ്ക്ലാരമ്മ ദന്പതികളുടെ മകനായി 1962ല്‍ ജനിച്ച ഫാ. സെബാസ്റ്റ്യന്‍ 1997ലാണ് വൈദികപട്ടം സ്വീകരിച്ചത്. 2018 മുതല്‍ കോഴിക്കോട് െ്രെകസ്റ്റ് ഹാളില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു.


Related Articles »