India - 2024

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണം: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

പ്രവാചകശബ്ദം 22-07-2024 - Monday

തിരുവനന്തപുരം: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ കർമ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കർമ്മല മാതാവിൽ ഭക്തിയും വണക്കവുമുള്ള നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിലൂടെയാണ് മറ്റുള്ളവർക്ക് അനുഗ്രഹം ലഭിക്കുന്നതിനായി പ്രയത്നിക്കേണ്ടതെന്നു ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേര്‍ത്തു.

കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ നമുക്ക് നമ്മുടെ കുടുംബങ്ങളെയും സഭാ സമൂഹങ്ങളെയും ഈ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കാമെന്നും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്നും നാം അകന്നു പോകാതെ ദൈവീകമായ കാര്യങ്ങളിൽ, ദൈവസാന്നിധ്യത്തിൽ നമുക്ക് അഭയം പ്രാപിക്കാം. അയൽക്കാരോട് ധാർമിക മൂല്യങ്ങൾ പാലിക്കണം. എത്ര തിരക്കുണ്ടെങ്കിലും നമുക്ക് മറ്റുള്ളവരോട് ആർദ്രതയുടെ ഒരു മനസ് ഉണ്ടായിരിക്കാം. നമ്മുടെ ജീവിത്തിൽ ഇതിനുള്ള കൃപ ലഭിക്കുന്നതിനായി പ്രാർത്ഥിക്കാം. കർമ്മലീത്താ സഭയുടെ ആത്മീയ ചൈതന്യത്തിലേക്ക് പ്രവേശിക്കുന്നതിനു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും പ്രാർത്ഥനാപൂർവം അനുഗ്രഹങ്ങൾ യാചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ കർമ്മല മാതാവിലൂടെ ദൈവപിതാവ് നമ്മെ അനുഗ്രഹിക്കുന്നതി നായി നമുക്ക് നന്ദി പറയാം. കാർമ്മെൽഹിൽ ആശ്രമ ദേവാലയത്തിലെ കർമ്മല മാതാവിൻ്റെ തിരുനാളിൻ്റെ സമാപന ദിനമായ ഇന്നലെ രാവിലെ അൽ മായ കർമ്മലീത്താ സംഗമവും അൽമായ കർമ്മെലീത്താ സഭയുടെ 115-ാം വാർഷിക യോഗവും നടന്നു. വൈകുന്നരം 4.30ന് ആരംഭിച്ച ആഘോഷമായ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യ കാർമികനായിരുന്നു. തുടർന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.


Related Articles »