Seasonal Reflections - 2024

ജോസഫ്: വിശുദ്ധരെ രൂപീകരിക്കുന്ന പാഠപുസ്തകം

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 31-10-2021 - Sunday

2021 ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ യുവതിയാണ് വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനി ( 19 ആഗസ്റ്റ് 1961– 2 മെയ് 1984) എന്ന ഇറ്റാലിയൻ യുവതി. ഇരുപത്തിരണ്ട് വയസുവരെ മാത്രമേ ദൈവം ഈ ഭൂമിയിൽ അവൾക്കു അനുവദിച്ചിരുന്നുള്ളു. ഭാഗ്യപ്പെട്ട ഈ പുണ്യവതിയുടെ ജിവിതാദർശമാണ് ഇന്നത്തെ ജോസഫ് ചിന്ത.

"നല്ലവരായ ധാരാളം നല്ല നാമമാത്ര ക്രിസ്ത്യാനികൾ ഇന്നുണ്ട്. അതേ സമയം ലോകത്തിനു വിശുദ്ധരെ ആവശ്യമാണ്. " ഇതായിരുന്നു വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായി ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം അവൾ നൽകിയിരുന്നു. ദിവ്യകാരുണ്യ ഭക്തിയും മരിയഭക്തിയും അവളുടെ വിശുദ്ധയാകാനുള്ള പ്രയാണത്തിൽ ശക്തമായ കോട്ട തീർത്തു.

നാമമാത്ര ക്രിസ്ത്യാനിയിൽ നിന്നു വിശുദ്ധനോ/വിശുദ്ധയോ ആകാനുള്ള പ്രയാണം നമ്മൾ ആരംഭിക്കണം. വിശുദ്ധരാകാനുള്ള പരിശ്രമത്തിൽ നമുക്കു നൂറു ശതമാനവും വിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്ന പാഠപുസ്തകമാണ് വിശുദ്ധ യൗസേപ്പിതാവ്. ആ വത്സല പിതാവിൻ്റെ സമീപത്തണയാൻ നാം ഒട്ടും ശങ്കിക്കേണ്ടാ.


Related Articles »