News

പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നതിന് പിന്നില്‍ വലിയ അപകടം: മുന്നറിയിപ്പുമായി ഐറിഷ് വൈദികന്‍

പ്രവാചകശബ്ദം 03-11-2021 - Wednesday

ഡബ്ലിന്‍: ഹാലോവീന്‍ ദിനത്തില്‍ കുട്ടികള്‍ പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഐറിഷ് കത്തോലിക്കാ വൈദികന്‍ രംഗത്ത്. ‘ദി ഐറിഷ് കാത്തലിക്’ ന്യൂസ് പേപ്പറിന് നല്‍കിയ കത്തിലൂടെയാണ് കെറി രൂപതാംഗമായ ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹാലോവീന് പൈശാചിക വേഷവിധാനങ്ങള്‍ അണിയുന്നത് ക്രിസ്തീയ വിശ്വാസത്തോടുള്ള കടുത്ത വഞ്ചനയാണെന്നു അദ്ദേഹം തുറന്നു പറഞ്ഞു. നവംബര്‍ 1ന് സകല വിശുദ്ധരുടേയും തിരുനാള്‍ ആഘോഷിക്കേണ്ട നമ്മള്‍ അതിന് നേര്‍ വിപരീതമായി കുട്ടികളെ പിശാചുക്കളുടെയും, ദുര്‍മന്ത്രവാദിനികളുടെയും വേഷവിധാനങ്ങള്‍ അണിയിക്കുകയാണ് ചെയ്യുന്നത്. ആഘോഷങ്ങള്‍ പിശാചിലല്ല, വിശുദ്ധരില്‍ കേന്ദ്രീകൃതമായിരിക്കണമെന്നും ഫാ. റിച്ചാര്‍ഡ് ഒ’കോണോര്‍ പ്രസ്താവിച്ചു.

പൈശാചിക വേഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുകയാണെങ്കില്‍ അത് ഹാലോവീന്‍ ആഘോഷത്തിന് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നല്‍കും. സകല വിശുദ്ധരുടേയും തിരുനാള്‍ ദിവസത്തിന്റെ തലേന്ന് രാത്രിയേയാണ് ഹാലോവീന്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ച അദ്ദേഹം, കടകളുടേയും സ്കൂളുകളുടേയും ജനാലകളില്‍ വരെ പ്രേതങ്ങളുടേയും, അസ്ഥികൂടങ്ങളുടേയും, ദുര്‍മന്ത്രവാദികളുടേയും ചിത്രങ്ങളും, സാത്താന്‍ ആരാധനയെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള വൃത്തികെട്ട ചിത്രങ്ങളും സ്ഥാനം പിടിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

കത്തോലിക്കരായ മാതാപിതാക്കള്‍ക്കോ, കത്തോലിക്കാ സ്കൂള്‍ അധികൃതര്‍ക്കോ വരെ ഇതില്‍ യാതൊരു പ്രശ്നവും പ്രകടിപ്പിക്കാത്തതിലുള്ള ദുഃഖം അദ്ദേഹം പങ്കുവെച്ചു. സാത്താന്‍ ആരാധനയും, കറുത്ത കുര്‍ബാനകളും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികള്‍ ഇത്തരം വേഷവിധാനങ്ങള്‍ ധരിക്കുന്നതിനെ സാത്താന്‍ ആരാധനയിലേക്ക് വഴിതിരിച്ചു വിടുന്ന പാതകളെന്നാണ് ഫാ. റിച്ചാര്‍ഡിന്റെ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹാലോവീന്റെ യഥാര്‍ത്ഥ അര്‍ത്ഥം വീണ്ടെടുക്കണമെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അവരുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷം ധരിക്കുവാനാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും, ഏറ്റവും നന്നായി വേഷം ധരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുമാണ്‌ വേണ്ടതെന്നും ഫാ. റിച്ചാര്‍ഡ് നിര്‍ദ്ദേശിച്ചു. കുട്ടികള്‍ അയല്‍ വീടുകളില്‍ പോയി തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധനോട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അത് നന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് അവധിക്ക് മുന്‍പായി സ്കൂളുകളില്‍ നടത്താറുള്ള തിരുപ്പിറവി നാടകങ്ങള്‍ പോലെയുള്ള ക്രിയാത്മകങ്ങളായ ആശയങ്ങളും ഇക്കാര്യത്തില്‍ സ്വീകാര്യമാണെന്നും ഫാ. റിച്ചാര്‍ഡ് പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 710