News - 2024

പാലസ്തീനിലെ സ്ത്രീകൾക്കും ക്രൈസ്തവ യുവജനങ്ങൾക്കും സംരംഭങ്ങൾ തുടങ്ങാന്‍ സഹായവുമായി ലത്തീൻ പാത്രിയാർക്കേറ്റ്

പ്രവാചകശബ്ദം 06-11-2021 - Saturday

ബെത്ലഹേം: തൊഴിലവസരങ്ങൾ തേടി മറ്റ് രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ പാലസ്തീനിലെ സ്ത്രീകൾക്കും, ക്രൈസ്തവ യുവജനങ്ങൾക്കും വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിക്ക് ലത്തീൻ പാത്രിയാർക്കേറ്റ് രൂപംനൽകി. ബെത്ലഹേം യൂണിവേഴ്സിറ്റിയോടും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി പാർട്ട്ണർഷിപ്പിനോടും ചേർന്ന് സംയുക്തമായാണ് 'അഫാക്ക്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ലത്തീൻ പാത്രിയാർക്കേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തയിബേ പട്ടണത്തിലെ ഒരു കത്തോലിക്കാ സ്കൂളിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. വെസ്റ്റ് ബാങ്കിലെ 13 ഇടവകകളിൽ അഫാക്ക് നടപ്പിലാക്കും.

മറ്റ് പട്ടണങ്ങളിൽ ജീവിക്കുന്ന ചെറിയ ക്രൈസ്തവ സമൂഹങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ക്രൈസ്തവ വിശ്വാസികൾ പാശ്ചാത്യ നാടുകളിലേക്ക് കുടിയേറി പോകാതിരിക്കാൻ ഇറാഖിലും, സിറിയയിലും, വിശുദ്ധ നാട്ടിലും, ലെബനോനിലും സ്ഥിതിചെയ്യുന്ന കത്തോലിക്ക സ്ഥാപനങ്ങൾ വിവിധ വിദ്യാഭ്യാസ, സംരംഭകത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. അഫാക്കിനു വേണ്ടി ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി പാർട്ട്ണർഷിപ്പിനാണ് ചുമതല ലഭിച്ചിരിക്കുന്നത്.

തൊഴിൽമേഖല തെരഞ്ഞെടുക്കാൻ സഹായിക്കുന്ന സെമിനാറുകളടക്കം അഫാക്കിന്റെ കീഴിൽ നടക്കും. ആവശ്യക്കാർക്ക് ലോൺ അടക്കമുള്ളവ ലഭ്യമാകും. വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ പറ്റി ബോധ്യമുണ്ടെന്നും, അതേസമയം തന്നെ സംരംഭകത്വത്തിനും, തൊഴിലിനും വിഘാതം സൃഷ്ടിക്കുന്ന കാര്യങ്ങൾ ഇല്ലാതാക്കാനോ, നിയന്ത്രിക്കാനോ യൂണിവേഴ്സിറ്റി ഇടപെടൽ നടത്തുമെന്നും ബത്ലഹേം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ബ്രദർ പീറ്റർ ബ്രേ പറഞ്ഞു. അതിര്‍ത്തി, ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ജീവിതം വഴിമുട്ടി തങ്ങളുടെ ജന്‍മഭൂമി വിട്ടു പലായനം ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍ ക്രൈസ്തവര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ലത്തീന്‍ പാത്രിയാർക്കേറ്റിന്റെ തീരുമാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »