News - 2024
സ്വന്തം പദവി മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുത്: ഫ്രാന്‍സിസ് പാപ്പ
09-11-2021 - Tuesday
വത്തിക്കാന്‍ സിറ്റി: സര്‍വ്വ സാധാരണയായി മാറിയിരിക്കുന്ന വൈദികമേധാവിത്വത്തിൻറെ മോശമായ മനോഭാവം തിന്‍മയാണെന്നും സ്വന്തം പദവി മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തടിച്ചുക്കൂടിയ സമൂഹത്തിന് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സ്വന്തം കാര്യങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്യുകയും ദരിദ്രരെ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് മതത്തെ കരുവാക്കിയിരുന്നത് പലയിടങ്ങളിലും ഇന്നു കാണുന്നുണ്ടെന്നും എല്ലാം തികഞ്ഞവരാണെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും പാപ്പ പറഞ്ഞു.
ഇത് പൗരോഹിത്യാധിപത്യത്തിൻറെ തിന്മയാണ്. ഇത് എക്കാലത്തിനും എല്ലാവർക്കും, സഭയ്ക്കും സമൂഹത്തിനും ഒരു മുന്നറിയിപ്പാണ്: അതായത്, സ്വന്തം പദവിയെ മറ്റുള്ളവരെ തകർക്കാൻ ദുരുപയോഗിക്കരുത്, സ്വന്തം നേട്ടങ്ങൾക്കായി ഏറ്റം ദുർബ്ബലരെ ബലികൊടുക്കരുത്! വ്യർത്ഥതയിൽ നിപതിക്കാതിരിക്കാൻ ജാഗരൂകരായിരിക്കുക.
അത് നമുക്ക് സത്ത നഷ്ടപ്പെടുകയും, നാം ബാഹ്യമായവയിൽ ഊന്നിനില്ക്കുകയും ഉപരിപ്ലവതയിൽ ജീവിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണ്. നാം ആദരിക്കപ്പെടുന്നതിനും നമ്മുടെ സംതൃപ്തിയും ആഗ്രഹിച്ചുകൊണ്ടാണോ, അതോ ദൈവത്തിനും നമ്മുടെ അയൽക്കാരനും, പ്രത്യേകിച്ച്, ഏറ്റവും ദുർബ്ബലരായവർക്കും ഉള്ള ശുശ്രൂഷ ആയിട്ടാണോ നാം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്? - ഇത് നാം സ്വയം ചോദിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക