Events - 2025

"പാസ്റ്റർമാരുടെ പാസ്റ്റർ" കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന് അടിയറവുപറഞ്ഞ ഉൾഫ് ഇക്മാൻ ജൂലൈ 9ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ.

ബാബു ജോസഫ് 26-06-2016 - Sunday

പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയിരുന്നത് ലക്ഷങ്ങൾ, റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും മാത്രമായി അഞ്ചു ലക്ഷത്തോളം പേരെ സ്വന്തം സഭാവിശ്വാസത്തിലേക്ക് നയിച്ച ആത്മീയ നേതാവ്, സ്വന്തമായി ബൈബിൾ യൂണിവേഴ്സിറ്റി. ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവർത്തനകേന്ദ്രങ്ങളും ശിഷ്യഗണങ്ങളും, ക്രൈസ്തവ സഭകളുടെ കൂട്ടായ്മകളിലും, മറ്റ് കോൺഫറൻസുകളിലും, സ്വന്തം കാഴ്ചപ്പാടുകളും, വിവരണങ്ങളുമായി കത്തോലിക്കാ സഭയ്ക്ക് നിരന്തരം വെല്ലുവിളി ഉയർത്തി, ഒടുവിൽ റോമിലെ പരിശുദ്ധ സിംഹാസനത്തിന് കീഴ്വഴങ്ങി കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വായിച്ചു വളരാൻ ലോകത്തോട് ആഹ്വാനം ചെയ്തുകൊണ്ട് കത്തോലിക്കാ സഭാവിശ്വാസിയായി മാറിയ ലോകപ്രശസ്ത സുവിശേഷ പ്രവർത്തകൻ ഉൾഫ് ഇക്മാൻ ഇത്തവണ യൂറോപ്പിന്റെ നവ സുവിശേഷവത്കരണ സംഗമമായ രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ സോജിയച്ചനോടൊപ്പം പങ്കുചേരുന്നു.

ചെറുപ്പകാലത്ത് സ്വീഡിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ച ഉൾഫ് ഇക്മാൻ വിശ്വാസിയായപ്പോൾ സ്വന്തം സഭ സ്ഥാപിച്ച് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളെ നിരന്തരം വിമർശിച്ചുകൊണ്ട് പാസ്റ്റർമാരുടെ പാസ്റ്ററും അവരുടെ ആത്മീയ ഗുരുവുമായി മാറിയിരുന്നു. റഷ്യ അടക്കമുള്ള സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും യൂറോപ്പിലും വളരെ സ്വാധീനം ചെലുത്തിയ വേർഡ് ഓഫ് ഫെയിത്ത് എന്ന കരിസ്മാറ്റിക് ഓർഗനൈസേഷന്റെ സ്ഥാപകൻ കൂടിയായ ഇക്മാൻ 2014 ൽ ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളെ ആവേശപൂർവ്വം സ്വീകരിച്ച്, സർവ്വവും വിട്ടെറിഞ്ഞ് ഭാര്യയോടും തന്റെ നാലു മക്കളോടുമൊപ്പം കത്തോലിക്കാ സഭയിൽ ചേർന്നു. ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞ തീരുമാനവുമായി പരിശുദ്ധ അമ്മയോട് ചേർന്നു നിന്നുകൊണ്ട്, അതിന്റെ യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇക്മാന്റെ ജീവിതസാക്ഷ്യം ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഏതൊരാളുടെയും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകതന്നെ ചെയ്യും.

ജൂലൈ 9 ശനിയാഴ്ച രാവിലെ 8 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് കോച്ചുകളിലും മറ്റു വാഹനങ്ങളിലും ബുക്കിംങ് തുടങ്ങിക്കഴിഞ്ഞു. സെഹിയോൻ കുടുംബാംഗങ്ങൾ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രാർത്ഥനാ ഒരുക്കത്തിലാണ്. കൺവെൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാപേക്ഷയോടെ, ഓരോരുത്തരേയും ജൂലൈ 9 ന് ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അഡ്രസ്‌

Bethel Convention Centre.

Kelvin Way,

West Bromwich,

Birmingham B70 7JW.

കൂടുതൽ വിവരങ്ങൾക്ക്

ഷാജി: 07878149670

അനീഷ്: 07760254700


Related Articles »