India - 2025
ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി
പ്രവാചകശബ്ദം 10-12-2021 - Friday
കൊച്ചി: ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റു സൈനികരും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവം എല്ലാ രാജ്യസ്‌നേഹികളെയും അതീവദുഃഖത്തിലാഴ്ത്തുന്നതെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ധീരതയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി സൈനികസേവനം നിര്‍വഹിച്ച ദേശസ്‌നേഹിയായ സൈനികമേധാവിയാണു ബിപിന്‍ റാവത്ത്.
രാജ്യത്തിന്റെ സൈനികരംഗത്തു നവീനമായ ആശയങ്ങളും കാലോചിതമായ പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. രാജ്യത്തിനു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിലൂടെ ഉണ്ടായത്. സംയുക്ത സൈനിക മേധാവിയുടെയും ഭാര്യയുടെയും സൈനികരുടെയും മരണത്തില്‍ കേരള കത്തോലിക്കാ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍ പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ കെസിബിസി സമ്മേളനം അനുശോചനം രേഖപ്പെടുത്തി.