India - 2025

ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നല്‍കാന്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പരിശീലന പരിപാടി

പ്രവാചകശബ്ദം 15-12-2021 - Wednesday

കോട്ടയം: ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നല്‍കാന്‍ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പരിശീലന പരിപാടി 2022 ജനുവരി 27 മുതല്‍ നടക്കും. മുഹമ്മദീയ ദാവാ പ്രസംഗകർ, നിരീശ്വരവാദ പ്രസ്ഥാനങ്ങൾ, ക്രിസ്തീയ വിശ്വാസത്തിന് എതിരെ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുവാൻ വിശ്വാസികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി 27 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ആരംഭിച്ച് 30 ഞായറാഴ്ച വൈകീട്ട് നാലിന് സമാപിക്കും.

ഫാ. ആന്റണി തറേക്കടവിൽ, ഡോ. ജോൺസൺ തേക്കടയിൽ, അഡ്വ. സേവി ജോസഫ്, ബ്രദര്‍ അനിൽകുമാർ അയ്യപ്പൻ, പാസ്റ്റര്‍ അനിൽ കൊടിത്തോട്ടം, കെ എസ് മാത്യു, ബ്രദര്‍ ജെറാൾഡ്, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പാസ്റ്റര്‍ അലി ഫിലിപ്പ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. വിശ്വാസ വിഷയങ്ങൾ ചോദ്യം ചെയ്യുമ്പോൾ കൊടുക്കേണ്ട ഉത്തരങ്ങൾ പഠിക്കുവാനും സംശയങ്ങൾ ദൂരീകരിക്കുവാനുമുള്ള ഈ ക്യാമ്പില്‍ വൈദികർ, സന്യസ്തർ, മതാധ്യാപകർ, യുവജനങ്ങൾ എന്നിവരെ സംഘാടകര്‍ സ്വാഗതം ചെയ്തു.


Related Articles »