India - 2025

മാന്നാനം ആശ്രമദേവാലയം ദേശീയതലത്തില്‍ സാംസ്‌കാരിക കേന്ദ്രമാക്കും: വി. മുരളീധരന്‍

പ്രവാചകശബ്ദം 04-01-2022 - Tuesday

മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം ആശ്രമദേവാലയം ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന സാംസ്‌കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്ന് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ക്രൈസ്തവസമൂഹത്തിന് എന്നും കരുതലും പിന്തുണയും നല്‍കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചു കാണിക്കാനും കേന്ദ്രസര്‍ക്കാരിനെയും സഭയെയും അകറ്റാനും ഇവിടെ ശ്രമം നടക്കുന്നുണ്ട്. മാര്‍പാപ്പയെ ഭാരതത്തിലേക്കു പ്രധാനമന്ത്രി ക്ഷണിച്ചതു ക്രൈസ്തവരോടുള്ള കരുതലിന്റെ ഭാഗമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു സംബന്ധിച്ചു മലയോര കര്‍ഷകരുടെ ആശങ്ക കത്തോലിക്കാസഭയിലെ പിതാക്കന്‍മാര്‍ പറഞ്ഞതു വളരെ ഗൗരവമായി കണ്ടാണ് നടപടി വൈകിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയെ കണ്ടു മലയോര കര്‍ഷകരുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related Articles »