News - 2025

കേന്ദ്ര സര്‍ക്കാരിന് ഒഡീഷയുടെ മറുപടി: മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന് ഒഡീഷ മുഖ്യമന്ത്രി 79 ലക്ഷം അനുവദിച്ചു

പ്രവാചകശബ്ദം 04-01-2022 - Tuesday

ഡല്‍ഹി/ഭുവനേശ്വര്‍: അനാഥരുടെയും രോഗികളുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് 79 ലക്ഷം രൂപ അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ച പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി അദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു. ഇന്ന് ( ജനുവരി 4) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംഒസി) 79 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 13 മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കാണ് സഹായമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അനാഥരും രോഗികളുമായ തൊള്ളായിരത്തിലധികം പേര്‍ക്ക് സഹായത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒഡീഷ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് ഡിസംബര്‍ 30നു അറിയിച്ചിരിന്നു.

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു വിദേശ സഹായം സ്വീകരിക്കാന്‍ എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടില്ല. ഇതിനിടെ കേന്ദ്രത്തിന് ശക്തമായ മറുപടിയുമാണ് നവീന്‍ പട്നായിക് ഒരു കോടിയോളം വരുന്ന തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ആയിരകണക്കിന് സ്ഥാപനങ്ങളുടെ എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷനാണ് കേന്ദ്രം റദ്ദാക്കിയത്. ഇതില്‍ നിരവധി ക്രൈസ്തവ സന്നദ്ധ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരിന്നു. അതേസമയം എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കുവാനുള്ള നടപടിയുമായി മിഷ്ണറീസ് ഓഫ് ചാരിറ്റി മുന്നോട്ടു പോകുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »