India - 2025

മാര്‍ ജോസഫ് പാംപ്ലാനിക്ക് ഇന്ന് സ്വീകരണം നല്‍കും

പ്രവാചകശബ്ദം 16-01-2022 - Sunday

തലശേരി: തലശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിക്ക് ഇന്ന് സ്വീകരണം നല്‍കും. രാവിലെ രാവിലെ 8.30 ന് തലശേരി സെന്റ് ജോസ ഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സ്വീകരണം. തുടര്‍ന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പിന്റെയും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടി ന്റെയും ആര്‍ച്ച്ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെയും കാര്‍മികത്വ ത്തില്‍ സമൂഹ ദിവ്യബലി നടക്കും. ഇന്നലെയാണ് തലശേരി അതിരൂപതയുടെ സഹായമെത്രാനായ മാര്‍ ജോസഫ് പാംപ്ലാനിയെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി വത്തിക്കാന്‍ ഉയര്‍ത്തിയത്.


Related Articles »