India - 2025

തിരുവനന്തപുരം നിയുക്ത ആർച്ച് ബിഷപ്പിനു ആശംസകളുമായി നേതാക്കള്‍

പ്രവാചകശബ്ദം 05-02-2022 - Saturday

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ മന്ത്രി റോഷി അഗസ്റ്റിൻ സഭാ ആസ്ഥാനത്ത് സന്ദർശിച്ചു.ഡോ. എം. സൂസപാക്യത്തിന്റെ പിൻഗാമിയായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന് ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ ആത്മീയ ഭൗതിക കാര്യങ്ങളിൽ നേതൃത്വം നൽകി മുന്നോട്ടു നയിക്കാൻ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ആർച്ച് ബിഷപിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. മതസൗഹാർദ്ധത്തിനും ഐക്യത്തിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ആത്മീയ നേതാക്കൾ തീരുമാനിച്ചു.


Related Articles »