Faith And Reason - 2025

യു‌എസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ശുശ്രൂഷകളും നിയമവും സഹായകരമായി: ടെക്സാസിലെ ഗര്‍ഭഛിദ്ര നിരക്കില്‍ കുറവ്

പ്രവാചകശബ്ദം 18-02-2022 - Friday

ടെക്സാസ്: ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും അമേരിക്കന്‍ മെത്രാന്‍ സമിതി ഇടവകതലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്‌” എന്ന പ്രോലൈഫ് പ്രേഷിത ദൗത്യവും നിയമ ഭേദഗതിയും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നു. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ടെക്സാസിലെ അബോര്‍ഷന്‍ നിരക്കില്‍ 60% കുറവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്‌” വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രോലൈഫ് ശുശ്രൂഷകളോടൊപ്പം ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ്‌ തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഗർഭഛിദ്രം വിലക്കുന്ന ഹാര്‍ട്ട്ബീറ്റ് നിയമമാണ് അബോര്‍ഷന്‍ നിരക്കിലെ കുറവിന്റെ ഒരു കാരണം.

സംസ്ഥാനത്തു കഴിഞ്ഞ ഓഗസ്റ്റില്‍ 5,404 അബോര്‍ഷന്‍ രേഖപ്പെടുത്തിയിരുന്നിടത്ത്, നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം സെപ്റ്റംബറില്‍ 2197 അബോര്‍ഷനുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെക്സാസിന് പുറമേ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ പ്രോലൈഫ് അനുകൂല നിയമനിര്‍മ്മാണത്തിനായി ശ്രമിക്കുന്നുണ്ടെന്നു നാഷണല്‍ കാത്തലിക് രജിസ്റ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയ ‘റോ വി.വേഡ്’ വിധിയെ സംസ്ഥാന നിയമമാക്കി മാറ്റുവാന്‍ ചില സംസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയം “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്‌” നെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭ്രൂണഹത്യ മാത്രമല്ല പരിഹാരം, അബോര്‍ഷന് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന കാര്യം സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് “വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്‌’ന്റെ ലക്ഷ്യമെന്നു കാറ്റ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഗര്‍ഭവതികള്‍ക്ക് ശരിയായ ദിശ കാണിച്ചു കൊടുക്കുകയാണ് ഇടവകകള്‍ കേന്ദ്രമാക്കി 2020-ല്‍ ആരംഭിച്ച ഈ പ്രേഷിത ദൗത്യം ചെയ്യുന്നത്. അമേരിക്കയിലെ ഓരോ ഇടവകയും ഈ പ്രചാരണം ഏറ്റെടുക്കുമെന്നും, അതുവഴി ഏതൊരമ്മക്കും സഹായത്തിനായി ഇടവകകളെ സമീപിക്കുവാന്‍ കഴിയുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും കാറ്റ് കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ നിരവധി രൂപതകള്‍ക്ക് പുറമേ, തെക്കന്‍ കാലിഫോര്‍ണിയയിലെ രൂപതകളും, അറ്റ്ലാന്റയിലെ രൂപതകളും വളരെ വിജയകരമായിട്ടാണ് ഈ പ്രചാരണം ഏറ്റെടുത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »