India - 2025

വിശുദ്ധ ചാവറയച്ചന്‍ സ്മാരകം: സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു

പ്രവാചകശബ്ദം 19-02-2022 - Saturday

ചാവറ : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് സർക്കാർ ധനഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്. ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും , അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുക.

More Archives >>

Page 1 of 446