India - 2025

രണ്ടാമത് ഗുഡ് സമരിറ്റൻ പുരസ്കാരം ഫാ. ഡേവിസ് ചിറമേലിന്

പ്രവാചകശബ്ദം 20-02-2022 - Sunday

കൊല്ലം: കൊല്ലം രൂപതയുടെ തദ്ദേശീയമെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് ഗുഡ് സമരിറ്റൻ പുരസ്കാരം 2022 കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിന്. കൊല്ലം അരമനയിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി പുരസ്കാരം പ്രഖ്യാപിച്ചു. 27ന് വൈകുന്നേരം അഞ്ചിന് ദൈവദാസൻ ബിഷപ്പ് റോമിന്റെ ജന്മനാടായ കോയിവിളയിൽ മന്ത്രി ജെ. ചിഞ്ചുറാണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഫാ. ഡേവിസ് ചിറമേലിന് പുരസ്കാരം സമ്മാനിക്കും.

ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമ ചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ ഡോ. സുജിത് വിജയൻ പിള്ള, സി.ആർ മഹേഷ്, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങി പ്രമുഖർ പങ്കെടു ക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി ഫാ. ജോളി ഏബ്രഹാം അറിയിച്ചു.

More Archives >>

Page 1 of 446