Life In Christ - 2024

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 വൈദികർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

പ്രവാചകശബ്ദം 10-03-2022 - Thursday

മാഡ്രിഡ്: സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 ഡൊമിനിക്കൻ വൈദികരെ ജൂൺ 18നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. സെവില്ലി കത്തീഡ്രൽ ദേവാലയത്തിലായിരിക്കും ചടങ്ങ് നടക്കുക. 2019 ഡിസംബർ മാസം ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് അനുമതി നൽകിയിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. 1936 മുതൽ 1939 വരെ ആണ് ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നാഷണലിസ്റ്റ് വിഭാഗവും, റിപ്പബ്ലിക്കൻ വിഭാഗവും തമ്മിൽ സ്പാനിഷ് ആഭ്യന്തര യുദ്ധം നടക്കുന്നത്. യുദ്ധത്തിൽ നിരവധി വൈദികരെയും, സന്യസ്തരും, അല്മായരെയും റിപ്പബ്ലിക്കൻ വിഭാഗം കൊലപ്പെടുത്തുകയുണ്ടായി.

ഇതിൽ 11 പേർ ഇതിനോടകം തന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. രണ്ടായിരത്തിന് മുകളിൽ ആളുകളാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ഡൊമിനിക്കൻ സഭയിൽ മുന്നൂറോളം വാഴ്ത്തപ്പെട്ട അംഗങ്ങളാണുള്ളത്. ഇനിമുതൽ ഈ 27 പേരും ആ പട്ടികയിൽ ഉൾപ്പെടും. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോ, സെവില്ലി ആർച്ച് ബിഷപ്പ് ജോസ് ഏഞ്ചൽ മെനസിസ്, ഡൊമിനിക്കൻ സഭയുടെ തലവൻ ഫാ. ജെറാർദ് തിമോനർ തുടങ്ങിയവർ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ കാര്‍മ്മികത്വം വഹിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 72