Faith And Reason - 2025
പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് 487 വർഷങ്ങൾക്കു ശേഷം സ്വിസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന അർപ്പണം
പ്രവാചകശബ്ദം 11-03-2022 - Friday
ജനീവ: പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന്റെ 487 വർഷങ്ങൾക്കു ശേഷം ശേഷം സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള സെന്റ് പിയറി കത്തീഡ്രൽ ദേവാലയത്തിൽ കത്തോലിക്ക ബലിയർപ്പണം നടന്നു. നോമ്പു കാലത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് ബലിയർപ്പണം നടന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷത്തോളമായി ചടങ്ങ് നീട്ടി വെച്ചിരിക്കുകയായിരുന്നു. ആയിരത്തിഅഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ദിവ്യബലിയിൽ, ജനീവയിലെ എപ്പിസ്കോപ്പൽ വികാർ ആയ പാസ്ക്കൽ ഡെസ്തിയൂസ് മുഖ്യകാർമ്മികത്വം വഹിച്ചു.
1535ലാണ് ഇവിടെ ഏറ്റവുമൊടുവിലായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. ജോൺ കാൽവിൻ നേതൃത്വം നൽകിയ പ്രൊട്ടസ്റ്റന്റ് വിഭാഗമാണ് കത്തീഡ്രൽ ദേവാലയം പിടിച്ചടക്കിയത്. അവർ രൂപങ്ങള്‍ തകർക്കുകയും, ചിത്രങ്ങൾ നാശമാക്കുകയും ചെയ്തിരിന്നു. ഇതിനുശേഷം ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കാൻ വിലക്കുണ്ടായിരുന്നു. മാർച്ച് അഞ്ചാം തീയതിയിലെ വിശുദ്ധ കുർബാനയിൽ ക്രൈസ്തവ ഐക്യത്തിന് എതിരെ ചെയ്തുപോയ തെറ്റുകൾക്ക് പ്രൊട്ടസ്റ്റൻറ് വിശ്വാസികളുടെ പ്രതിനിധി ഡാനിയൽ പില്ലി ക്ഷമ പറഞ്ഞു. കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റുകൾക്ക് പാസ്ക്കൽ ഡെസ്തിയൂസും ക്ഷമ ചോദിച്ചു.
ക്രൈസ്തവർ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാനുളള ശ്രമങ്ങളെ ചെറുക്കണമെന്ന് യേശുവിൻറെ മരുഭൂമിയിലെ പരീക്ഷണം ഓർമിപ്പിച്ച് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കാൽവിനിസം എന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ സ്ഥാപകൻ ജോൺ കാൽവിൻ ജനീവയിലാണ് ജീവിച്ചിരുന്നത്. മതപീഡന കാലത്ത് ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ ഇവിടേക്ക് ധാരാളമായി ഒഴുകിയെത്തിയിരിന്നു. സെന്റ് പിയറി കത്തീഡ്രൽ ആയിരുന്നു ജോൺ കാൽവിന്റെ ആസ്ഥാന ദേവാലയം. ദേവാലയത്തിന്റെ പ്രസംഗ പീഡനത്തിന് സമീപം കാൽവിന്റെ ഇരിപ്പിടം ഇപ്പോഴും കാണാൻ സാധിക്കും. സ്വിറ്റ്സർലണ്ടിലെ 40 ശതമാനത്തോളം ആളുകൾ കത്തോലിക്കാ വിശ്വാസികളാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക