India - 2025

ഏകീകൃത കുർബാനയർപ്പണ രീതി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാന്‍മാര്‍ക്ക് കത്തയച്ചു

പ്രവാചകശബ്ദം 12-03-2022 - Saturday

കൊച്ചി: സീറോമലബാർ സഭയിൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയർപ്പണ രീതി കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചുള്ള പൗരസ്ത്യ സഭാ കാര്യാലയ ത്തിന്റെ കത്ത് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലെ എല്ലാ മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അറിവിലേക്കായി അയച്ചു. ഏകീകൃത കുർബാനയ്ക്കെതിരേ നടന്നുവരുന്ന എല്ലാവിധ പ്രതിഷേധപ്രവൃത്തികളും നിർത്തിവയ്ക്കണമെന്നു കത്തിൽ നിർദേശിക്കുന്നതായി ചൂണ്ടിക്കാട്ടിയ കർദിനാൾ, സിനഡ് തീരുമാനവുമായി യോജിച്ചു പോകണമെന്ന പൗരസ്ത്യ സഭാ കാര്യാലയ ത്തിന്റെ നിർദേശം എല്ലാവരും പൂർണഹൃദയത്തോടെ അംഗീകരിച്ച് സഭയുടെ ഐക്യവും കെട്ടുറപ്പും വളർത്തണമെന്നും ആഹ്വാനം ചെയ്തു. സഭയിലെ എല്ലാ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും അത്മായർക്കുമാ യി ഈ കത്ത് പരസ്യപ്പെടുത്തണമെന്ന പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ നിർദേശ ത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയയ്ക്കുന്നതെന്ന് മേജർ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.


Related Articles »