Faith And Reason

ഇംഗ്ലണ്ടിലെ തെരുവ് വീഥിയില്‍ വിശ്വാസികളുടെ ജപമാലയര്‍പ്പണം: നോക്കിനിന്നവര്‍ പോലും ഒടുവില്‍ പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കായതായി സാക്ഷ്യം

പ്രവാചകശബ്ദം 13-03-2022 - Sunday

ന്യൂകാസ്സില്‍: ഇംഗ്ലണ്ടിലെ ന്യൂകാസ്സിലിലെ തെരുവ് വീഥിയില്‍ സംഘടിപ്പിച്ച ജപമാലപ്രാര്‍ത്ഥനാ റാലി വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിശുദ്ധ കന്യകാ മാതാവിന്റെ രൂപത്തിന് പിന്നിലായി പ്രാര്‍ത്ഥനയും, സ്തുതിഗീതങ്ങളുമായി നീങ്ങിയ റാലിയില്‍ തെരുവില്‍വെച്ച് ത്രികാല ജപവും, ജപമാലയും, കരുണകൊന്തയും അര്‍പ്പിക്കുകയുണ്ടായി. വിശ്വാസികള്‍ മുട്ടിന്മേല്‍ നിന്നാണ് പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ടതെന്നു ഗേറ്റ്സ്ഹെഡിലെ സെന്റ്‌ ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നിന്നും പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുക്കുവാനെത്തിയ അന്‍പതിലധികം പേര്‍ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കിയ പോള്‍ എന്ന വിശ്വാസി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ 20 വര്‍ഷങ്ങളായി വാല്‍സിംഹാമിലെ ‘ന്യൂ ഡോണി’ല്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് പോള്‍. പ്രാര്‍ത്ഥനാറാലിയുടെ മനോഹരമായ ഫോട്ടോകളും പോള്‍ തന്റെ പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കാഴ്ചക്കാരായി നിന്ന നിരവധിപേര്‍ തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടുവെന്നും പോളിന്റെ പോസ്റ്റില്‍ പറയുന്നു. പ്രാര്‍ത്ഥനക്ക് ശേഷം അക്രൈസ്തവരായ ചിലരുമായി സംസാരിച്ചുവെന്നും, ഈ പരിപാടി അവരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതായി അവരില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്നും, ചിലര്‍ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

പ്രാര്‍ത്ഥനാ റാലിയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ധാരാളം പേരാണ് പോളിന്റെ പോസ്റ്റിന് ലൈക്കുകകളും കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്‌. മെയ് 7-ന് ലിവര്‍പൂളിലും, ജൂലൈ 2-ന് മിഡില്‍സ്ബറോയിലുമാണ് അടുത്ത പ്രാര്‍ത്ഥനാ റാലികള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ആത്മീയ വിചിന്തനങ്ങളും, സംഭാഷണങ്ങളും, സാക്ഷ്യങ്ങളും, പ്രാര്‍ത്ഥനകളും വഴി പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ മനുഷ്യരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാര്‍ത്ഥന റാലി സംഘടിപ്പിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »