India - 2025
കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം 25ന് കൊല്ലത്ത്
പ്രവാചകശബ്ദം 14-03-2022 - Monday
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രോലൈഫ് ദിനം മാര്‍ച്ച് 25നു വിപുലമായ പരിപാടികളോടെ കൊല്ലത്ത് ആചരിക്കും. ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, ജീവിക്കുക എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പഠനം, സെമിനാർ, റാലി, മധ്യസ്ഥ പ്രാർത്ഥന, പൊതുസമ്മേളനം എന്നിവ ഇടവക രൂപതാ തലങ്ങളിൽ ആവിഷ്കരിക്കുമെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു. സംസ്ഥാന സമ്മേളനത്തിൽ പ്രോലൈഫ് പ്രവർത്തകർ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.