Arts - 2024

തിരുസഭയുടെ സാന്ത്വനം അറിയിക്കാന്‍ ഷോർട്ട് വേവ് റേഡിയോ: റഷ്യൻ, യുക്രേനിയൻ ഭാഷകളിൽ പ്രക്ഷേപണവുമായി വത്തിക്കാൻ റേഡിയോ

പ്രവാചകശബ്ദം 21-03-2022 - Monday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തില്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഇടയില്‍ തിരുസഭയുടെ സാന്ത്വനം അറിയിക്കാന്‍ റഷ്യൻ, യുക്രേനിയൻ ഭാഷകളിൽ, ഷോർട്ട് വേവ് റേഡിയോ പ്രക്ഷേപണം, വത്തിക്കാൻ റേഡിയോ ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വീതമായിരിക്കും ഇരു ഭാഷകളിലും വിവിധ സന്ദേശങ്ങളും, പരിപാടികളും വത്തിക്കാൻ റേഡിയോ പ്രക്ഷേപണം ചെയ്യുക. യുദ്ധത്തിൽ വേദന അനുഭവിക്കുന്ന ജനവിഭാഗത്തിന് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വത്തിക്കാൻ റേഡിയോ വിഭാഗത്തിന്റെ തലവൻ മാസിമിലിയാനോ മനിചേറ്റി പറഞ്ഞു. ദീർഘദൂര സ്ഥലങ്ങളിലുള്ള വീടുകളിൽ ഷോർട്ട് വേവിലൂടെ ആത്മീയ പിന്തുണ നൽകാൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

പുതിയ കമ്മ്യൂണിക്കേഷൻ വിഭാഗം വത്തിക്കാനിൽ നിലവിൽ വരുന്നതിനു മുമ്പ് വത്തിക്കാൻ റേഡിയോയിൽ പരമ്പരാഗത പ്രക്ഷേപണ മാർഗമായ ഷോർട്ട് വേവിന്റെ ഉപയോഗം കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ചില സ്ഥലങ്ങളിലെ ഇന്റർനെറ്റ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുടെ കുറവും, മറ്റ് ചില പ്രശ്നങ്ങളും മൂലം, പരമ്പരാഗത പ്രക്ഷേപണ മാർഗങ്ങൾ വെട്ടിച്ചുരുക്കുന്നതിൽ ആശങ്ക നിലനിന്നിരുന്നു.

ഇറ്റാലിയൻ വൈദികനായ ഫാ. പിയർലൂയിജി മക്കാലി എന്ന വൈദികൻ നൈജറിൽ തടങ്കലിൽ ആയിരുന്നപ്പോൾ ഷോർട്ട് വേവ് പ്രക്ഷേപണം വഴിയുള്ള ഫ്രഞ്ച് ഭാഷയിലുള്ള സന്ദേശങ്ങൾ വത്തിക്കാൻ റേഡിയോയിൽ നിന്ന് കേൾക്കാൻ സാധിച്ചത് ആത്മവിശ്വാസം നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇത് ഷോർട്ട് വേവിന് ഇപ്പോഴും പ്രാധാന്യമുണ്ടെന്നതിലേക്ക് വിരൽചൂണ്ടുന്ന സംഭവമായിരുന്നുവെന്ന വിലയിരുത്തലുമുണ്ടായി. ഇതിനുമുമ്പും യുദ്ധസമയത്ത് യുക്രേനിയൻ ഭാഷയിൽ വത്തിക്കാൻ റേഡിയോ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 1939ൽ പടിഞ്ഞാറൻ യുക്രൈനിൽ സോവിയറ്റ് സേന കടന്നു കയറിയപ്പോഴാണ് യുക്രേനിയൻ ഭാഷയിലെ ആദ്യത്തെ പ്രക്ഷേപണമുണ്ടായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »