Arts - 2025
'കേൾക്കാം സാക്ഷ്യമാകാം': ചങ്ങനാശ്ശേരി അതിരൂപതയുടെ മാക് റേഡിയോ 28 മുതല്‍
പ്രവാചകശബ്ദം 24-11-2021 - Wednesday
ചങ്ങനാശ്ശേരി: മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്കു ഇടയില്‍ ശ്രദ്ധ നേടിയ ചങ്ങനാശ്ശേരി അതിരൂപതയിലെ മാധ്യമ പ്രേഷിത വകുപ്പിന്റെ കീഴിലുള്ള മാക് ടിവിയ്ക്കു പിന്നാലെ റേഡിയോയും. മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാക് റേഡിയോ നവംബര്‍ 28നു പ്രവര്‍ത്തനം ആരംഭിക്കും. വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തു നിർത്തുകയാണ് ഈ ഓൺലൈൻ റേഡിയോയുടെ ലക്ഷ്യം. ആത്മീയ പരിപാടികൾക്ക് മാത്രമായുള്ള മാക് റേഡിയോ, മീഡിയ അപ്പസ്തോലേറ്റ് ടീമംഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. MY PARISH എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ മാക് റേഡിയോ എല്ലാവരുടെയും വിരൽ തുമ്പിലെത്തും. 'കേൾക്കാം സാക്ഷ്യമാകാം' എന്നതാണ് മാക് റേഡിയോയുടെ ആപ്തവാക്യം.