India - 2025

കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി ജെ. ചിഞ്ചുറാണി

പ്രവാചകശബ്ദം 26-03-2022 - Saturday

കൊല്ലം: ജീവന്റെ സംരക്ഷണത്തിനായി കെസിബിസി പ്രോലൈഫ് സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടിലടക്കം എല്ലാ മേഖലകളിലും വ്യാപിപ്പിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കൊല്ലം ഭാരതരാജ്ഞി പള്ളി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മനുഷ്യന്‍ തന്നെ ജീവനെ ഹനിക്കുന്നത് നമ്മെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു. സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ്, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍, ജോര്‍ജ് എഫ്.സേവ്യര്‍ വലിയവീട്, സാബു ജോസ്, ഫാ.പോള്‍സണ്‍ സിമേതി, സെമിലി സുനില്‍, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, എഡ്വേര്‍ഡ് രാജു, ടോമി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »