India - 2025
മാര്‍പാപ്പയുടെ ഭരണപരിഷ്ക്കാരങ്ങള്‍ അൽമായ പങ്കാളിത്തം സജീവമാക്കും: ഷെവ. വി.സി. സെബാസ്റ്റ്യൻ
പ്രവാചകശബ്ദം 29-03-2022 - Tuesday
കൊച്ചി: ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണരേഖകളും സഭയിൽ അൽമായ പങ്കാളിത്തം കൂടുതൽ ശക്തവും സജീവവുമാക്കുമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണിയാണ് പ്രെഡിക്കാത്തേ എവാഞ്ചലിയും' അഥവാ 'സുവിശേഷ പ്രഘോഷണം എന്ന പുത്തൻ ഭരണ രേഖയിലൂടെ മാർപാപ്പ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അൽമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാർപാപ്പയുടെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും കൂടുതൽ ഉണർവേകുന്നതാണന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.