India - 2025

ഉതപ്പ് നൽകുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല: കെസിബിസി

പ്രവാചകശബ്ദം 10-04-2022 - Sunday

കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന സീറോമലബാർ സഭാ സിനഡിന്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുതെന്ന് കെസിബിസി. സഭാതനയരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട് തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ നിരന്തര ചർച്ചയാക്കാറുണ്ട്. എന്നിരുന്നാലും, അത്യന്തികമായി തിരുസഭ ഔദ്യോഗികമായി നല്കുന്ന നിർദ്ദേശങ്ങളും പഠനങ്ങളും ഉൾക്കൊള്ളുവാനും അവ നടപ്പിൽ വരുത്തുവാനുമാണ് സഭാതനയർ ശ്രമിക്കേണ്ടത്.

അതിനുപകരം സഭയിലും സമൂഹത്തിലും ഉതപ്പ് നൽകുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികൾക്ക് സഭാപരമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിനാൽ വിവേകത്തോടെ പ്രവർത്തിക്കാനും, സഭ അവഹേളിതയാകുന്ന സന്ദർഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസി സമൂഹം ജാഗ്രതയോടെ വർത്തിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.


Related Articles »