India - 2025

ഒറ്റപ്പെട്ട രക്ഷിതാക്കൾക്കായുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

പ്രവാചകശബ്ദം 13-04-2022 - Wednesday

തിരുവനന്തപുരം: ഒറ്റപ്പെട്ട രക്ഷിതാക്കൾക്കായുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനത്തിനു ശേഷം വൈഎംസിഎ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. സംസ്ഥാനത്ത് പ്രായമേറുന്നവർ കൂടിവരികയാണ്. കൊട്ടാരം പോലുള്ള വലിയ വീടുകളിൽ ആരും നോക്കാനില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. അത്തരക്കാരു ടെ ആരോഗ്യപ്രശ്നങ്ങളിൽ പെട്ടെന്ന് ഇടപെടാൻ ജോയ്സ് സ്മാർട്ട് ഹെൽത്ത് വാച്ചി ന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

വയോധികരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പുതിയ പ്രശ്നമായി വരുന്നതി നാൽ സന്നദ്ധ സംഘടനകൾക്കു മെച്ചമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുമെ ന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോയ്സ് ടച്ച് ഇന്റഗ്രേറ്റഡ് സ്മാർട്ട് ഹെൽത്ത് വാച്ചിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രിമാരായ കെ. രാജൻ, ജി.ആർ, അനിൽ, മാർ ആൻഡ്രൂസ് താഴത്ത്, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽസ് കോ ഫൗണ്ടറും സിഇഒയുമായ ഫാ. ജോയ് കുത്തൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


Related Articles »