Life In Christ - 2024
കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നത് ആയിരങ്ങള്‍
പ്രവാചകശബ്ദം 16-04-2022 - Saturday
വത്തിക്കാന്‍ സിറ്റി: ലോക രക്ഷകനായ യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയും, യുക്രൈന്‍ റഷ്യന്‍ ജനതയുടെ അനുരഞ്ജനം എന്ന നിയോഗവുമായി ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൊളോസിയത്തിലെ കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലത്തേക്കുള്ള വിചിന്തനം എഴുതിനല്‍കിയത് യുക്രൈന്‍, റഷ്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. യുക്രൈന്റെ പേരെടുത്ത് പറയാതെ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പറയുന്നതായിരുന്നു ഈ വിചിന്തനം.
റോമന്‍ സാമ്രാജ്യ കാലത്ത് ക്രൈസ്തവരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്ന ഇടം കൂടിയായിരിന്നു കൊളോസിയം. 2019-ല്‍ മഹാമാരിയ്ക്ക് ശേഷം ഇതാദ്യമായാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്. 1740 മുതല്‍ 1758 വരെ സഭയെ നയിച്ച ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലം മുതല്‍ക്കേയാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടത്തുന്ന പതിവ് തുടങ്ങിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലമായപ്പോഴേക്കും ലോകമെമ്പാ\ടും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ഒരു പരിപാടിയായി ഇത് മാറിക്കഴിഞ്ഞിരുന്നു.
ഇക്കൊല്ലത്തെ കുരിശ് വാഹകരില്‍ യുക്രൈന്‍, റഷ്യന്‍ യുവതികള്‍ക്ക് പുറമേ, ഒരു വിധവയും, കുട്ടിയെ നഷ്ടപ്പെട്ട ഒരു കുടുംബവും, നവ ദമ്പതികളും, ഒരു മിഷ്ണറി കുടുംബവും ഉള്‍പ്പെട്ടിരിന്നു. ഓരോ സ്ഥലത്തേക്കുമുള്ള വിചിന്തനങ്ങള്‍ തയ്യാറാക്കുവാന്‍ പതിനഞ്ച് കുടുംബങ്ങളെയാണ് ഇക്കൊല്ലം ക്ഷണിച്ചിരുന്നത്. കുരിശിന്റെ വഴിയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. യുദ്ധത്തിന്റെ ഇരയായ യുക്രൈന്‍ വനിതക്കൊപ്പം, റഷ്യന്‍ വനിതയെ ഉള്‍പ്പെടുത്തിയ നടപടിയില്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ മെത്രാപ്പോലീത്ത ഷെവ്ചുക്ക് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക