Life In Christ

ബങ്കറുകളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയുമായി യുക്രൈന്‍ ജനതയുടെ ആത്മീയ പോരാട്ടം തുടരുന്നു

പ്രവാചകശബ്ദം 12-03-2022 - Saturday

കീവ്: യുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും വ്യോമാക്രമണ പ്രതിരോധ ഷെല്‍ട്ടറുകളിലും, ബങ്കറുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയുമായി മുന്നോട്ട് പോകുന്ന യുക്രൈന്‍ ജനതയുടെ വിശ്വാസതീക്ഷ്ണതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍). യുക്രൈന്‍ ജനതയുടെ ഹൃദയസ്പര്‍ശിയായ അനുഭവ സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കീവിലെ സെന്റ്‌ ആന്റണി കത്തോലിക്ക ഇടവക വികാരിയായ ഫാ. മതേവൂസിന്റെ അനുഭവ സാക്ഷ്യമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

സുരക്ഷയെ കരുതി തങ്ങള്‍ അഭയം തേടിയിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ കഴിയുകയില്ല എന്ന മുഖവുരയോടെ എ.സി.എന്നിനയച്ച അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശത്തില്‍ തനിക്കൊപ്പം കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ ഉണ്ടെന്നും, തങ്ങളെ പിന്തുടരുന്ന ദൈവസാന്നിധ്യം അനുഭവിച്ചറിയുവാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും പറയുന്നു. ദിവസവും ബങ്കറുകളില്‍ മണിക്കൂറുകളോളമാണ് തങ്ങള്‍ ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ പ്രാര്‍ത്ഥനയും ആരാധനയുമായി ചിലവഴിക്കാറുള്ളതെന്നും, അതാണ് തങ്ങളുടെ ശക്തിയെന്നും വൈദികന്‍ ആവര്‍ത്തിക്കുന്നു.

മറ്റ് ഷെല്‍ട്ടറുകളില്‍ കഴിയുന്ന സെന്റ്‌ ആന്‍റണി ഇടവകാംഗങ്ങളും ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുവാന്‍ ഇതുവരെ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്‍ പറഞ്ഞ ഫാ. മതേവൂസ് ലോകമെമ്പാടുമായി തങ്ങളെ പ്രാര്‍ത്ഥനയിലൂടെയും അല്ലാതേയും സഹായിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു. അതേസമയം ഫാ, മതേവൂസും, യുക്രൈനിലെ തങ്ങളുടെ സഹായ പദ്ധതികളുടെ പങ്കാളികളുമായി എ.സി.എന്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരിക്കുകയാണ്. ചുറ്റുപാടും ബോംബുകളും മിസൈലുകളും പതിക്കുന്നതിനിടയിലും, ബങ്കറുകളില്‍ കഴിയുന്ന അനാഥരും വിധവകളും ഉള്‍പ്പെടുന്ന അനേകം യുദ്ധ ഇരകളുടെ നൊമ്പരത്തിന് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ വൈദികനും വിശ്വാസികളും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 72